Monday July 16, 2018
Latest Updates

ജീവനൊടുക്കിയാലും കൊലയാളിയോട് ദയ വേണ്ട:ഇരകളോടൊപ്പം അടക്കം ചെയ്ത കാവനിലെ കൊലയാളിയുടെ മൃതശരീരം പുറത്തെടുത്ത് മാറ്റി സംസ്‌കരിച്ചു,എട്ട് മാസം നീണ്ട യുദ്ധത്തിനൊടുവില്‍ ലഭിച്ച തീരുമാനം

ജീവനൊടുക്കിയാലും കൊലയാളിയോട് ദയ വേണ്ട:ഇരകളോടൊപ്പം അടക്കം ചെയ്ത കാവനിലെ കൊലയാളിയുടെ മൃതശരീരം പുറത്തെടുത്ത് മാറ്റി സംസ്‌കരിച്ചു,എട്ട് മാസം നീണ്ട യുദ്ധത്തിനൊടുവില്‍ ലഭിച്ച തീരുമാനം

കാവന്‍ :ഇരകളോടൊപ്പം അടക്കം ചെയ്ത കൊലയാളിയുടെ മൃതശരീരം അവിടെ നിന്നും മാറ്റി പ്രത്യേകമായി സംസ്‌കാരിക്കാന്‍ അധികൃതരുടെ തീരുമാനം.കാവനിലെ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലല്‍ അലന്‍ ഹേവ്,ഭാര്യയും അധ്യാപികയുമായ ക്ലോഡ, മക്കളായ ലിയാം, നിയാല്‍, റയാന്‍ എന്നിവരെ കൊന്നശേഷം കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വഴിത്തിരിവ്.ഇവരെ എല്ലാവരെയും ഒരുമിച്ച് ബാലി ജെയിംസ് ഡഫിലെ സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയിലാണ് അടക്കം ചെയ്തത്.ഇതിനെതിരെ ഹേവിന്റെ അമ്മയും സഹോദരിയുമാണ് അധികൃതരെ സമീപിച്ചത്.കൊലയാളികള്‍ക്കൊപ്പം ഇരകളും അന്ത്യവിശ്രമം കൊള്ളുന്നതിനെ ചോദ്യം ചെയ്തു നല്‍കിയ പരാതിയില്‍ ഒടുവില്‍ ഇവര്‍ക്കനുകൂലമായി വിധിയുണ്ടാവുകയായിരുന്നു.വിധി ഇന്നലെ നടപ്പാക്കി.

അപ്രതീക്ഷിതമായ ദാരുണ സംഭവത്തില്‍ ഞെട്ടിപ്പോയിരുന്ന കുടുംബാംഗങ്ങള്‍ ശവസംസ്‌കാരവേളയില്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുകയോ ഇതിനെ ചോദ്യം ചെയ്യുകയോ ചെയ്തിരുന്നില്ല. എന്നാല്‍ കൂട്ടക്കുരുതിക്കുശേഷം ഹേവിന്റെ ചെയ്തികളെ അനുകൂലിക്കാന്‍ ആരുമുണ്ടായില്ല.ഇത് ഇരു കടുംബങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി.കഴിഞ്ഞ ഓഗസ്റ്റിലാണ് അയര്‍ലണ്ടിനെ നടുക്കിയ കൂട്ടക്കൊലയുണ്ടായത്.

ഹേവിന്റെ ആത്മഹത്യാക്കുറിപ്പില്‍ നിന്നും പ്രസ്‌കതമായ വിവരങ്ങള്‍ കൂടുതല്‍ വിഷമതകളില്‍ നിന്നും കുടുംബത്തെ രക്ഷിക്കുന്നതിനായി ഗാര്‍ഡ രഹസ്യമാക്കി വച്ചിരുന്നു.ആ കരുണയെ മുന്‍നിര്‍ത്തി നടത്തിയ യാചനയുടെയും വാദപ്രതിവാദങ്ങളുടെയുമൊക്കെ ഒടുവിലാണ് കൊലയാളിയുടെ അന്ത്യവിശ്രമം ഇരകള്‍ക്കൊപ്പം വേണ്ടെന്ന തീരുമാനത്തില്‍ അധികൃതര്‍ എത്തിച്ചേര്‍ന്നത്. സമൂഹത്തിന് മനസ്സിലാവുമോ അവരുടെ വേദനയെന്നറിയില്ല, എട്ടുമാസമായി നടത്തിയ പോരാട്ടത്തിനാണ് ഫലം കിട്ടിയത്’ഒരു കുടുംബ സുഹൃത്ത് പറഞ്ഞു.

അലന്‍ ഹേവ്,ഭാര്യ ക്ലോഡ, മക്കളായ ലിയാം, നിയാല്‍, റയാന്‍ എന്നിവരെ കൈക്കോടാലിയും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ജീവനൊടുക്കിയത്.ഇവരെ എല്ലാവരെയും ഒരുമിച്ച് ബാലി ജെയിംസ് ഡഫിലെ സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയിലാണ് അടക്കം ചെയ്തത്.
അലനെയും ക്ളോഡയെയും അറിയുന്നവര്‍ അവര്‍ അത്തരം ഒരു കടുംകൈ ചെയ്യില്ലെന്നാണ് ഇപ്പോഴും ഉറപ്പിച്ചു പറയുന്നത്.മിതഭാഷിയും സരസനുമായിരുന്ന അലന് സാമ്പത്തികമായോ ആരോഗ്യപരമായോ എന്തെങ്കിലും പ്രശനങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ക്കോ ആരോഗ്യവകുപ്പിനോ അറിയില്ല.

മരണപ്പെടുന്നതിന് തലേന്നും കുര്‍ബാനയില്‍ പങ്കെടുക്കുകയും,ഫുട്ബോള്‍ കളിക്കാന്‍ പോവുകയും ചെയ്ത കുടുംബാംഗങ്ങള്‍ ഇത്തരമൊരു അവസ്ഥയിലേയ്ക്ക് പെട്ടെന്ന് എത്താനുള്ള ദുരൂഹമായ സാഹചര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ഗാര്‍ഡയ്ക്ക് അതിനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചില്ല.അലന്‍ ഹേവ് സംഭവത്തിനു മുമ്പ് ‘താനില്ലാതെ കുടുംബത്തിന് ജീവിക്കാന്‍ കഴിയില്ല’എന്ന സന്ദേശം എഴുതിയിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Scroll To Top