Monday January 22, 2018
Latest Updates

‘താനില്ലാതെ കുടുംബത്തിന് ജീവിക്കാന്‍ കഴിയില്ല’; കൊലപാതകത്തിനു മുമ്പ് അലന്‍ ഹേവ് എഴുതിയ സന്ദേശം

‘താനില്ലാതെ കുടുംബത്തിന് ജീവിക്കാന്‍ കഴിയില്ല’; കൊലപാതകത്തിനു മുമ്പ് അലന്‍ ഹേവ് എഴുതിയ സന്ദേശം

കാവന്‍: ഭാര്യ ക്ലോഡയെയും മൂന്നു മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത കാവന്‍ സ്വദേശി അലന്‍ ഹേവ് സംഭവത്തിനു മുമ്പ് ‘താനില്ലാതെ കുടുംബത്തിന് ജീവിക്കാന്‍ കഴിയില്ല’ എന്ന സന്ദേശം എഴുതിയിരുന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ചയായിരുന്നു ഹേവ് കൃത്യം നടത്തിയത്. ശേഷം ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഹേവ് കുടുംബത്തിന്റെ സംസ്‌കാരം ഇന്ന് ബാലിജെയിംസ്ഡഫില്‍ നടക്കും. അഞ്ചു പേരുടെയും ശരീരങ്ങള്‍ ഒരുമിച്ചാകും അടക്കം ചെയ്യുക. തന്റെ മകളെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയെങ്കിലും അലന്‍ ഹേവിന് താന്‍ മാപ്പു നല്‍കുന്നതായി ക്ലോഡയുടെ അമ്മ മേരി കോള്‍ പറഞ്ഞു. അലന്‍ ഹേവ് കുടുംബത്തെ സ്നേഹിച്ചിരുന്നുവെന്നും, തനിക്കറിയാവുന്ന അലന്‍ ഇത്തരമൊരു കൃത്യം നടത്തില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

Scroll To Top