Monday January 22, 2018
Latest Updates

പുലികളിയും ഘോഷയാത്രയുമൊരുക്കി കാവന്‍ ഓണം സെപ്റ്റംബര്‍ 17 ന്: കാവന്‍ മലയാളികള്‍ ആഘോഷലഹരിയില്‍

പുലികളിയും ഘോഷയാത്രയുമൊരുക്കി കാവന്‍ ഓണം സെപ്റ്റംബര്‍ 17 ന്: കാവന്‍ മലയാളികള്‍ ആഘോഷലഹരിയില്‍

കാവന്‍ :മലയാളികളുടെ ദേശീയോത്സവത്തിനായി കാവന്‍ അണിഞ്ഞൊരുങ്ങി.കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്തംബര്‍ 17 ന് ബാലിഹെയ്സ് കമ്മ്യൂണിറ്റി ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

അത്തപ്പൂക്കളം ഒരുക്കിയും മാവേലിമന്നനെ വരവേറ്റും മലയാളിത്തനിമയുടെ നിറച്ചാര്‍ത്തൊരുക്കിയും രാവിലെ പത്തുമണിയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും.ഘോഷയാത്ര,പുലികളി ,കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകായികമത്സരങ്ങള്‍,വാശിയേറിയ വടംവലി മത്സരം,വിഭവസമൃദ്ധമായ സദ്യ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ജോജസ്റ്റ് സി മാത്യു,സെക്രട്ടറി സൂസന്‍ അനില്‍,ട്രഷറര്‍ ഫില്‍ജിന്‍ ജോസ് കമ്മിറ്റിയംഗങ്ങളായ സോജി സിറിയക്,സജി പോള്‍,ശ്രീകൃപ ഷണ്‍മുഖന്‍,സെബാസ്റ്റ്യന്‍ ജോര്‍ജ്,ഷിന്റോ തെറ്റയില്‍,ജോജോമോന്‍ പൌലോസ്,സഞ്ചു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

Scroll To Top