Thursday December 08, 2016
Latest Updates

കാവന്‍ ആശുപത്രിയില്‍ നവജാത ശിശുവിന്റെ മരണം: ഡോക്ടര്‍മാര്‍ കൃത്യവിലോപം കാട്ടിയെന്ന് ആരോപണം

കാവന്‍ ആശുപത്രിയില്‍ നവജാത ശിശുവിന്റെ മരണം: ഡോക്ടര്‍മാര്‍ കൃത്യവിലോപം കാട്ടിയെന്ന് ആരോപണം

കാവന്‍: ജനറല്‍ ആശുപത്രിയില്‍ പ്രസവിക്കാനെത്തിയ മൂന്നു പേര്‍ക്ക് ശരിയായ ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടതായി മെഡിക്കല്‍ കൗണ്‍സില്‍ വാദം കേട്ടു. ഇവരില്‍ ഒരാളുടെ നവജാത ശിശു, ജനിച്ച് 32 മണിക്കൂറിനു ശേഷം മരണപ്പെടുകയും ഉണ്ടായിരുന്നു.ആശുപത്രിയിലെ ഗൈനക്കോളജസിറ്റായ ഡോ: സാലാ അസിസ് അഹ്മദാണ് കൃത്യവിലോപം കാട്ടിയതിന് ആരോപണങ്ങള്‍ നേരിടുന്നത്.

നവജാത ശിശു മരിക്കാനിടയായ സംഭവം നടക്കുന്നത് 2012 നവംബറിലാണ്. 37കാരിയായ അമ്മയുടേതായിരുന്നു കുഞ്ഞ്. സിസേറിയന്‍ അത്യാവശ്യമായിരുന്നിട്ടും അത് ചെയ്യാന്‍ ഡോക്ടര്‍ വിമുഖത കാട്ടി എന്നാണ് ആരോപണം. നവംബര്‍ 22ന് സാധാരണ പ്രസവത്തിലൂടെ ജനിച്ച കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പക്ഷേ വളരെ മോശമായിരുന്നു. 32 മണിക്കൂറിനു ശേഷം നവംബര്‍ 24ന് കുഞ്ഞ് മരണപ്പെടുകയും ചെയ്തു.

ഈജിപ്റ്റില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഡോ: അസിസ് 1988ലാണ് അയര്‍ലണ്ടിലെത്തുന്നത്. ഇതിനു മുമ്പ് പല ഹോസ്പിറ്റലുകളിലും അദ്ദേഹം ജോലി ചെയ്തിരുന്നു.

Scroll To Top