Saturday December 10, 2016
Latest Updates

ഡണ്ടാല്‍ക്കില്‍ ഇന്ന്(ശനിയാഴ്ച്ച)സംയുക്ത തിരുനാള്‍ ആഘോഷം 

ഡണ്ടാല്‍ക്കില്‍ ഇന്ന്(ശനിയാഴ്ച്ച)സംയുക്ത തിരുനാള്‍ ആഘോഷം 

ഡണ്ടാല്‍ക്ക്:വെസ്റ്റ് മീത്ത്,ലൌത്,കാവന്‍,മോണഗന്‍ എന്നീ കൌണ്ടികളിലെ സീറോമലബാര്‍ വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ഡണ്ടാല്‍ക്ക് സെന്റ് അല്‍ഫോന്‍സ ഇന്ത്യന്‍ കാത്തലിക് കമ്മ്യുണിറ്റിയുടെയും കാവന്‍ ഹോളി ഫാമിലി പ്രാര്‍ത്ഥനാ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെപ്തംബര്‍ 26 ശനിയാഴ്ച(ഇന്ന്) വി.അല്‍ഫോന്‍സാമ്മയുടെയും തിരുക്കുടുംബത്തിന്റെയും തിരുനാള്‍ ആഘോഷിക്കുന്നു

 രാവിലെ 10:30 ന് ഡണ്ടാല്‍ക്ക് സെ.മേരീസ് ദേവാലയത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.മാര്‍ട്ടിന്‍ പൊറോക്കാരന്‍, ഫാ.ടോമി പാറാടിയില്‍, ഫാ.ബിനോയി മാത്യൂ കൊമ്പന്‍തോട്ടത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.തുടര്‍ന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിരുനാള്‍ പ്രദക്ഷണം നടത്തപ്പെടും..

തുടര്‍ന്ന് സെന്റ് ജോസഫ്‌സ് റിഡംപ്റ്ററിസ്റ്റ് ചര്‍ച്ച് ഹാളില്‍(ടാക്‌സ് ഓഫിസിന് എതിര്‍വശം) സ്‌നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്.ഉച്ചഭക്ഷണത്തിന് ശേഷം കാവന്‍,ഡണ്ടാല്‍ക്ക് കമ്യൂണിറ്റികളിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. 

ലൊക്കേഷന്‍ :st.marys road dundalk, N54.00838 W6.39928
കൂടുതല്‍ വിവരങ്ങള്‍ക്ക്
0873244571
0876859279

Scroll To Top