Friday December 02, 2016
Latest Updates

ഭാര്യയേയും മൂന്നു മക്കളെയും സ്‌കൂള്‍ വൈസ് പ്രന്‍സിപ്പാള്‍ കൊലപ്പെടുത്തിയ സംഭവം:ഞെട്ടല്‍ മാറാതെ കാവന്‍

ഭാര്യയേയും മൂന്നു മക്കളെയും സ്‌കൂള്‍ വൈസ് പ്രന്‍സിപ്പാള്‍ കൊലപ്പെടുത്തിയ സംഭവം:ഞെട്ടല്‍ മാറാതെ കാവന്‍

കാവന്‍:ഭാര്യയെും മൂന്ന് മക്കളെയും കുത്തിക്കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ആഘാതത്തിലാണ് കൗണ്ടി കാവന്‍ . കാവനിലെ ബാര്‍ക്കോണിയിലുള്ള ബാലിജെയിംസ് ടഫ് ഓക്ഡെന്നിലാണ് ദാരുണമായ കൊലപാതകം നടന്നത്.കാസില്‍ റെഹാന്‍ സെന്‍ട്രല്‍ നാഷണല്‍ സ്‌കൂള്‍ വൈസ് പ്രന്‍സിപ്പാളായ അലന്‍ ഹേവ് ഭാര്യയെും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു എന്നാണ് കരുതുന്നത്. ഭാര്യ ക്ലോഡയും സ്‌കൂള്‍ടീച്ചറാണ്.

തിങ്കളാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട മക്കളെല്ലാം ആണ്‍കുട്ടികളാണ്.നിരവധി തവണ ഫോണില്‍ വിളിച്ചിട്ടും ലഭ്യമാവാത്തതിനെ തുടര്‍ന്ന് അലന്‍ ഹേവിന്റെ ‘അമ്മ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ഗ്‌ളാസ് വാതിലില്‍ എഴുതി വെച്ചിരുന്ന കുറിപ്പ് കണ്ടത്.’അകത്ത് കടക്കരുത്.ഗാര്‍ഡയെ വിളിക്കു ‘എന്നായിരുന്നു കുറിപ്പില്‍ എഴുതിയിരുന്നത്.

പരിഭ്രമിച്ചു പോയ അവര്‍ ഗാര്‍ഡയെ വിളിച്ചു വരുത്തിയപ്പോഴാണ് ആരെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്.13,11,6 വയസു പ്രായമുള്ള കുട്ടികള്‍ രക്തത്തില്‍ കുളിച്ചു മരിച്ചു കിടക്കുകയായിരുന്നു.നൈറ്റ് ഡ്രസ് ധരിച്ചിരുന്ന മൂവരും വീടിന്റെ മേല്‍നിലയിലെ മുറിയിലാണ് കാണപ്പെട്ടത്.കത്തി ഉപയോഗിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് ഗാര്‍ഡ കണ്ടെത്തി.

കുട്ടികളുടെ അമ്മയായ ക്‌ളോഡ താഴത്തെ നിലയിലാണ് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.സ്‌കൂള്‍ വൈസ് പ്രന്‍സിപ്പാളായ അലനും ഇതേ നിലയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.

ഞായറാഴ്ച്ചയും സാധാരണപോലെ പള്ളിയിലും,ഫുട്ബോള്‍ ഗ്രൗണ്ടിലും കുട്ടികള്‍ എത്തിയിരുന്നു.പൊതുസമൂഹവുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നവരാണ് കുടുംബാംഗംങ്ങള്‍.

എന്തെങ്കിലും തര്‍ക്കത്തെത്തുടര്‍ന്നോ, അല്ലെങ്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമോ ആയിരുന്നു സംഭവം എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഞായറാഴ്ച രാത്രിയാണ് ദാരുണ സംഭവം എന്നാണ് കരുതുന്നത്. സംഭവത്തിന് മറ്റാരെങ്കിലുമായും ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. ആത്മഹത്യ ചെയ്ത സ്‌കൂള്‍ വൈസ് പ്രന്‍സിപ്പാള്‍ എഴുതിയതെന്നു കരുതുന്ന ഒരു കാത്തു കൂടി വീട്ടിനുള്ളില്‍ നിന്നും ഗാര്‍ഡയ്ക്ക് ലഭിച്ചിട്ടുണ്ട്.ഇതിലെ വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല.

ദാരുണമായ സംഭവത്തിന്റെ ഞെട്ടലിലാണ് കൗണ്ടി കാവന്‍.കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു.ഗാര്‍ഡ അന്വേഷണം തുടരുകയാണ്.ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.

Scroll To Top