Wednesday December 07, 2016
Latest Updates

യൂറോപ്യന്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം 

യൂറോപ്യന്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം 

ഡബ്ലിന്‍:അത്‌ലാന്റിക് സമുദ്രത്തില്‍ കടലിനടിയില്‍ രൂപം കൊണ്ട ചുഴലി കൊടുങ്കാറ്റ് ആപ്ത്കരമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നതായി അമേരിക്കന്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ഹാരിക്കേന്‍ അലക്‌സ് എന്ന് പേരിട്ടിട്ടുള്ള ഈ ചുഴലി കൊടുങ്കാറ്റ് പോര്‍ട്ടുഗല്‍ ഉള്‍പ്പെടെ യൂറോപ്പിന്റെ പല രാജ്യങ്ങള്‍ക്കും ഭീഷണിയുയര്‍ത്താന്‍ പര്യാപ്തമാണെന്ന് കാലാവസ്ഥാ കേന്ദ്രം വക്താവ് അറിയിച്ചു.തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട് 
അത്‌ലന്റിക്കില്‍ ഇന്നലെ രൂപം കൊണ്ട ഈ ചുഴലി കൊടുങ്കാറ്റ് 160 കിലോ മീറ്റര്‍ സ്പീഡിലാണ് കടന്നുവരുന്നത്.തിരമാലകള്‍ 18 മീറ്റര്‍ വരെ ഉയരത്തില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു.പ്രതീക്ഷിക്കപ്പെട്ടിരുന്ന എല്‍ നീനോ പ്രതിഭാസവുമായി ഇതിനു ബന്ധമുണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നാണ് അമേരിക്കന്‍ ശാസ്ത്രന്ജരുടെ അഭിപ്രായം 

Scroll To Top