Thursday December 08, 2016
Latest Updates

കാറ്ററിംഗ്,റെസ്റ്റോറന്റ് ജീവനക്കാരുടെ മിനിമം വേതനം അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് വര്‍ദ്ധിപ്പിക്കരുതെന്ന് ഉടമകളുടെ സംഘടന

കാറ്ററിംഗ്,റെസ്റ്റോറന്റ് ജീവനക്കാരുടെ മിനിമം വേതനം അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് വര്‍ദ്ധിപ്പിക്കരുതെന്ന് ഉടമകളുടെ സംഘടന

ഡബ്ലിന്‍:കാറ്ററിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളികള്‍ക്ക് ഉള്‍പ്പെടെയുള്ളവരെ ആശങ്കയിലാഴ്ത്തി റെസ്‌റ്റോറന്റുകളില്‍ മിനിമം വേതനത്തിന് ജോലി ചെയ്യുന്നവരുടെ ശമ്പളം അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് വര്‍ദ്ധിപ്പിക്കരുത് എന്ന ആവശ്യവുമായി റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി.കഴിഞ്ഞ ഒക്ടോബറില്‍ അവതരിപ്പിച്ച ബജറ്റിന്റെ ഭാഗമായി റെസ്റ്റോറന്റ് ജീവനക്കാരുടെ വേതനം മണിക്കൂറിന് 8.65 യൂറോ എന്നത് 9.15 യൂറോയായി വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ മിനിമം വേതനം മണിക്കൂറിന് 11.50 യൂറോയായി ഉയര്‍ത്തുമെന്ന് ജനറല്‍ ഇലക്ഷന് പ്രഖ്യാപനവുമുണ്ടായിരുന്നു.

റെസ്റ്റോറന്റുകളുടെ വാറ്റ് ടാക്‌സ് ഈയിടെ കുറച്ചിരുന്നെങ്കിലും അതു കൂടാതെയാണ് ഉടമകള്‍ പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2021 വരെ വര്‍ദ്ധന പാടില്ല എന്ന നിലപാടിലാണ് ഉടമകള്‍. കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കാനും ഈ രംഗത്ത് പിടിച്ചു നില്‍ക്കാനും സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിക്കണമെന്ന് അസോസിയേഷന്‍ വക്താവ് അഡ്രിയന്‍ കമ്മിന്‍സ് പറഞ്ഞു. മെനുവില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ കലോറി സൂചിപ്പിക്കണം എന്നതില്‍ നിന്നും ‘സ്റ്റാന്റ് എലോണ്‍ റസ്‌റ്റോറന്റു’കളെ ഒഴിവാക്കണം എന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

അതേസമയം ഇതിനെതിരെ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ സിപ്റ്റു രംഗത്തെത്തിയിട്ടുണ്ട്. വേതനം കൂട്ടാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ വാറ്റ് 9% ആക്കി കുറച്ചത് അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് യൂണിയന്‍. വാറ്റ് 13.5%ല്‍ നിന്നും 9% ആക്കി കുറയ്ക്കുന്നത് പ്രൈവറ്റ് പെന്‍ഷന്‍കാരെ ബാധിക്കും എന്നും യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു

Scroll To Top