Sunday December 04, 2016
Latest Updates

ഡബ്ലിന്‍ സെന്റ് മേരീസ് പളളിയില്‍ വാര്‍ഷിക ധ്യാനവും കത്തോലിക്കാ ദിനാഘോഷവും ശനിയാഴ്ച്ച 

ഡബ്ലിന്‍ സെന്റ് മേരീസ് പളളിയില്‍ വാര്‍ഷിക ധ്യാനവും കത്തോലിക്കാ ദിനാഘോഷവും ശനിയാഴ്ച്ച 

ഡബ്ലിന്‍ :മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലണ്ടിലെ സെന്റ് മേരീസ് ഇടവകയില്‍ കത്തോലിക്കാ ദിനാഘോഷം 21ാം തീയ്യതി ശനിയാഴ്ച്ച 1.30ന് ആരംഭിക്കും. വികാരി ഫാ. നൈനാന്‍ കുരിയാക്കോസ് പുളിയായില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ഇടവകയുടെ വാര്‍ഷിക ധ്യാനം നടത്തപ്പെടും.

ഡബ്ലിന്‍ സെന്റ് തോമസ് പളളി വികാരി ഫാദര്‍ അനീഷ് കെ സാം (ഡ്രോഗ്ഡാ), സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് കോണ്‍ഗ്രിഗേഷന്‍ വികാരി ഫാദര്‍ ജോര്‍ജ് തങ്കച്ചന്‍ എന്നിവര്‍ ധ്യാനത്തിനും വിശുദ്ധ കുമ്പസാരത്തിനും നേതൃത്വം നല്‍കും. 5.30ന് സന്ധ്യാ നമസ്‌കാരം നടത്തപ്പെടും. കഞ്ഞി നേര്‍ച്ചയും ഉണ്ടായിരിക്കും.

ഇടവകയുടെ നോമ്പുകാല കുടുംബ സംഗമം സുജാല്‍ ചെറിയാന്റെ ഭവനത്തില്‍ 22ന് ഞായറാഴ്ച്ച നാലിന് ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാദര്‍ നൈനാന്‍ കുരിയാക്കോസ് (വികാരി)0899516483
സെന്‍ ബേബി (ട്രഷറര്‍)0879132248
ജോസഫ് മാങ്ങോലില്‍ (സെക്രട്ടറി)0863111703

Scroll To Top