Saturday April 29, 2017
Latest Updates

വൈദികനെ കൊന്ന കൗമാരക്കാരന് സംസ്‌കാരം നിഷേധിച്ച് ഫ്രഞ്ച് മുസ്ലിങ്ങള്‍

വൈദികനെ കൊന്ന കൗമാരക്കാരന് സംസ്‌കാരം നിഷേധിച്ച് ഫ്രഞ്ച് മുസ്ലിങ്ങള്‍

പാരിസ് :കത്തോലിക്കാ വൈദികനെ കൊന്ന കൗമാരക്കാരന്‍ ആദേല്‍ കെര്‍മിഷേയ്ക്ക് മതപരമായ ചടങ്ങുകളോടെ സംസ്‌കാരം അനുവദിക്കില്ലെന്ന് ഫ്രാന്‍സിലെ മുസ്ലിം സമൂഹം. ഈയാഴ്ച ആദ്യം നടന്ന ആക്രമണത്തില്‍ 86കാരനായ വൈദികന്‍ ജാക്വസ് ഹാമലിനെ കെര്‍മിഷേയും, പങ്കാളിയായ അബ്ദേല്‍ മാലിക്ക് പെറ്റിറ്റ്ജീനും (19) ചേര്‍ന്ന് വധിക്കുകയായിരുന്നു. കെര്‍മിഷേയെയും, പെറ്റിറ്റ്ജീനിനെയും പൊലീസ് വെടിവച്ച് കൊല്ലുകയും ചെയ്തു.

ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിചാരണ നേരിടാനിരിക്കവേയാണ് കെര്‍മിഷേ വൈദികനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇയാളെ പുറത്തുവിടരുത് എന്ന പ്രോസ്‌ക്യൂട്ടറുടെ ആവശ്യം നിരസിക്കപ്പെട്ടിരുന്നു. എങ്കിലും ഇല്ക്ട്രോണിക് ടാഗ് ധരിപ്പിച്ചാണ് കെര്‍മിഷേയെ പുറത്തുവിട്ടത്.

ഭീകരപ്രവര്‍ത്തനം നടത്തിയ കെര്‍മിഷേയെ ംതപരമായി സംസ്‌കരിക്കുന്നത് ഇസ്ലാമിനെ ദുഷിപ്പിക്കുമെന്ന് ഇവിടുത്തെ മുസ്ലിം നേതാക്കള്‍ പറഞ്ഞു. മറ്റ് മുസ്ലിങ്ങളും ഇതിനെ പിന്തുണച്ചതായാണ് വിവരം. ഐഎസ് പിന്തുണയോടെയാണ് വൈദികനെ കൊലപ്പെടുത്തിയത്.

Scroll To Top