Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ പൂച്ചകള്‍ക്കായി റസ്റ്റോറന്റ് തുറക്കുന്നു 

ഡബ്ലിനില്‍ പൂച്ചകള്‍ക്കായി റസ്റ്റോറന്റ് തുറക്കുന്നു 

ഡബ്ലിന്‍ :ഐറിഷ്‌കാരുടെ പൂച്ചപ്രേമം പ്രസിദ്ധമാണ്.ഇപ്പോഴിതാ പൂച്ചകള്‍ക്കായി ഒരു റസ്റ്റോറന്റ് തന്നെ തുറക്കുകയാണ് ഒരു സംരംഭക.ജോര്‍ജീന ഓ നെല്ലി എന്ന വനിതയാണ് പൂച്ച റസ്റ്റോറന്റ് എന്ന ആശയവുമായി മുമ്പോട്ട് വന്നിരിക്കുന്നത്.
പൂച്ച പ്രേമികളായ ഇടപാടുകാരില്‍ നിന്നും സംഭാവനയായി പണം പിരിച്ചാണ് ലൂക്കനില്‍ ‘ക്യാറ്റ് കഫെ ‘ആരംഭിക്കുക എന്നവര്‍ പറയുന്നു.5,000 യൂറോ മൂലധനം വരുന്ന സംരഭത്തിന് വേണ്ടി 900 യൂറോ പിരിച്ചുകഴിഞ്ഞു.ഈ വര്‍ഷം അവസാനത്തേയ്ക്ക് ക്യാറ്റ് കഫെ ആരംഭിക്കും.

ഒരേ സമയത്ത് എട്ടു പൂച്ചകള്‍ക്ക് വരെ ഭക്ഷണം വിളമ്പാനുള്ള സൌകര്യമാണ് ഒരുക്കുന്നത്.പൂച്ചകള്‍ക്കായി സ്‌പെഷ്യല്‍ കാപ്പിയും കെയ്ക്കുമടക്കം ഒട്ടേറെ വിഭവങ്ങള്‍ മെനുവില്‍ ഉണ്ടാകും.

പൂച്ചയോടൊപ്പം വരൂന്ന യജമാനന്‍മാര്‍ക്കും കാപ്പിയും പലഹാരങ്ങളും ഇവിടെ ഒരുക്കും.പക്ഷേ പട്ടികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നാണ് ജോര്‍ജീന പറയുന്നത് 

Scroll To Top