Monday December 05, 2016
Latest Updates

മലയാളികള്‍ക്ക് ആശ്വസിക്കാം,സ്വര്‍ണ്ണകള്ളന്‍മാരെ പിടിക്കാന്‍ ഗാര്‍ഡയ്ക്ക് പുതിയ പദ്ധതി, കാഷ് ഫോര്‍ ഗോള്‍ഡ് കടകളിലെ ഇടപാടുകള്‍ നിരീക്ഷിക്കും 

മലയാളികള്‍ക്ക് ആശ്വസിക്കാം,സ്വര്‍ണ്ണകള്ളന്‍മാരെ പിടിക്കാന്‍ ഗാര്‍ഡയ്ക്ക് പുതിയ പദ്ധതി, കാഷ് ഫോര്‍ ഗോള്‍ഡ് കടകളിലെ ഇടപാടുകള്‍ നിരീക്ഷിക്കും 

ഡബ്ലിന്‍:സ്വര്‍ണ്ണ കള്ളന്മാരെ പിടിയ്ക്കാന്‍ ഗാര്‍ഡ പുതിയ പദ്ധതി തയാറാക്കുന്നു.ഇന്ത്യാക്കാരും ഫിലിപ്പൈന്‍സുകാരും അടക്കമുള്ള വിദേശിയരെ ലക്ഷ്യമാക്കി കള്ളന്‍മാര്‍ പ്രത്യേകം സ്വര്‍ണ്ണ മോഷണ സംഘങ്ങള്‍ തന്നെ രൂപീകരിച്ചിട്ടുണ്ടെന്നാണ് ഗാര്‍ഡയുടെ കണ്ടെത്തല്‍.ഇവര്‍ മോഷ്ട്ടിച്ചെടുത്തത് വാങ്ങാനായി തുറന്നു വെച്ചിരിക്കുന്ന ചില കടകള്‍ തന്നെ അയര്‍ലണ്ടില്‍ ഉണ്ടത്രേ.

ഈ സാഹചര്യത്തില്‍ പുതിയ നിയമങ്ങളിലൂടെ ഗാര്‍ഡയ്ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിരിക്കുകയാണ്.സംശയകരമായ ഇടപടുകള്‍ ഗാര്‍ഡയെ അറിയിക്കാത്ത, പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്ന കടകള്‍, ഇത്തരം സംഭവങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ അടയ്‌ക്കേണ്ടി വരും. നീതിന്യായ മന്ത്രാലയം രൂപം കൊടുക്കുന്ന പുതിയ പദ്ധതി പ്രകാരം, ആഭരണമോ, വിലയേറിയ കല്ലുകളോ വില്‍ക്കുന്ന ഏത് വ്യക്തിയും തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ നിര്‍ബന്ധിതനാവും. ‘ക്യാഷ് ഫോര്‍ ഗോള്‍ഡ്’ വ്യാപാരം നടത്തുന്ന കടകള്‍, മോഷണമുതലുകള്‍ വിറ്റഴിക്കാനുള്ള വഴിയായി ഉപയോഗിക്കപ്പെടുന്നു എന്ന പൊതുജനങ്ങളുടെ ആശങ്കള്‍ക്കുള്ള പ്രതികരണമായാണ് ഇത്തരം നടപടികള്‍. 

ഗാര്‍ഡയ്ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ സര്‍ച്ച് നടത്താനും രേഖകള്‍ പരിശോധിക്കാനുമുള്ള അധികാരം ഉണ്ടാവും. ഏറ്റവും അപകടകാരികളായ ചില കൊള്ള സംഘങ്ങള്‍ ഇത്തരം കടകള്‍ ഉപയോഗിച്ച് കവര്‍ച്ച മുതലുകള്‍ വിറ്റഴിക്കുന്നു എന്നാണ് വിവരം. അയര്‍ലണ്ടിലെ മലയാളികള്‍ അടക്കമുള്ള വിദേശിയരുടെ വീടുകള്‍ സ്വര്‍ണ്ണത്തിനും മറ്റ് ആഭരണങ്ങള്‍ക്കും വേണ്ടിയാണ് കൊള്ളചെയ്യപ്പെടുന്നത്. 

ഡബ്ലിനിലെ താല,ഡണ്‍ലേരി,ഷാങ്കില്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മിക്ക കുറ്റവാളി സംഘങ്ങളും പ്രവര്‍ത്തിക്കുന്നത്.ഈ ഗ്യാംഗുകളിലായി 300 ല്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഗ്രാമപ്രദേശത്തെ വീടുകള്‍ ലക്ഷ്യമാക്കുന്ന കൊള്ളകളുടെ വേലിയേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് 10 ‘ ഫാമിലി ബേയ്‌സ്ഡ്’ ഗ്യാംഗുകളാണ്. രാജ്യത്തെ മോട്ടോര്‍വേ സംവിധാനം ഇവര്‍ രക്ഷപെടാനായി ഉപയോഗിക്കുന്നുവത്രേ.ഇവരെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് ഗാര്‍ഡ.

Scroll To Top