Saturday December 10, 2016
Latest Updates

ഉത്സവകാല കിഴിവുകളില്‍ വ്യാജ വാഗ്ദാനങ്ങള്‍ !അയര്‍ലണ്ടിലെ സൂപ്പര്‍ ബ്രാന്‍ഡ് ഷോപ്പുകള്‍ നമ്മെ കബളിപ്പിക്കുകയാണോ ?

ഉത്സവകാല കിഴിവുകളില്‍ വ്യാജ വാഗ്ദാനങ്ങള്‍ !അയര്‍ലണ്ടിലെ സൂപ്പര്‍ ബ്രാന്‍ഡ് ഷോപ്പുകള്‍ നമ്മെ കബളിപ്പിക്കുകയാണോ ?

ഡബ്ലിന്‍ :അയര്‍ലണ്ടിലെ സൂപ്പര്‍ ബ്രാന്‍ഡ് ഷോപ്പുകള്‍ പരസ്യങ്ങളിലൂടെ വാഗ്ദാനങ്ങള്‍ നല്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി. പ്രമുഖ ഫുഡ് ഔട്ട്‌ലെറ്റുകളായ ഡണ്‍സ്, സൂപ്പര്‍വാല്യൂ എന്നിവര്‍ക്കെതിരെയാണ് അയര്‍ലണ്ടിലെ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സ് അഥോറിട്ടി (എഎസ്എഐ)യില്‍ പരാതി ലഭിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ പരസ്യമേഖലയുടെ മേല്‍നോട്ടം വഹിക്കുന്ന സ്വതന്ത്ര സെല്‍ഫ്‌റെഗുലേറ്ററി സ്ഥാപനമാണ് എഎസ്എഐ.
പരസ്യങ്ങളില്‍ വാഗ്ദാനം ചെയ്തിരുന്ന വൗച്ചറുകള്‍ ഷോപ്പിംഗിനു ശേഷം ലഭിച്ചില്ലെന്നാണ് രണ്ടു സൂപ്പര്‍ ഷോപ്പുകള്‍ക്കെതിരെയുള്ള പരാതി.

ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് അടുത്ത ഷോപ്പിംഗില്‍ 5 യൂറോ ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 100 യൂറോയ്ക്ക് മുകളില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക അടുത്ത ഷോപ്പിംഗില്‍ 20 യൂറോ ഡിസ്‌കൗണ്ടുമാണ് ഡണ്‍സ് സ്‌റ്റോഴ്‌സ് വാഗ്ദാനം ചെയ്തിരുന്നത്. വാഗ്ദാനം ബില്ലിന്റെ അടിഭാഗത്താണ് എഴുതിയിരുന്നത്. ഓഫര്‍ ഫെബ്രുവരി 19ന് ആരംഭച്ച് 21ന് അവസാനിക്കുമെന്നും ന്യൂസ് പേപ്പറിലും മാഗസിനുകളിലും പരസ്യം ചെയ്തിരുന്നു. ഫെബ്രുവരി 20ന് 25 യൂരോയ്ക്ക് ഷോപ്പിംഗ് നടത്തിയവര്‍ക്ക് പോലും ഡിസ്‌കൗണ്ട് വൗച്ചര്‍ ലഭിച്ചില്ലെന്നാണ് ഡണ്‍സ് സ്‌റ്റോറിനെതിരെയുള്ള പരാതി.

തുടര്‍ച്ചയായുള്ള രണ്ട് ആഴ്ചകളില്‍ 80 യൂറോയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയെങ്കിലും കമ്പനി പരസ്യ ലീഫ്‌ലെറ്റില്‍ ഓഫര്‍ ചെയ്തിരുന്ന പ്രകാരം 12 യൂറോ ഡിസകൗണ്ട് ലഭിച്ചില്ലെന്നുമായിരുന്ന സൂപ്പര്‍വാല്യൂവിനെതിരെയുള്ള പരാതി. കൂടാതെ 75 യൂറോ കൂടുതല്‍ ഷോപ്പിംഗ് നടത്തിയാല്‍ സൗജന്യ ഡെലിവറിയും നടത്തും എന്ന് അവര്‍ അവകാശപ്പെട്ടിരുന്നു.എന്നാല്‍ 95 യൂറോയ്ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയെങ്കിലും ഒരു വൗച്ചര്‍ മാത്രമാണ് ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. എഎസ്എഐയുടെ കംപ്ലെയിന്റ് കമ്മിറ്റി ഇരു ഷോപ്പുകളെയും സമീപിക്കുകയും ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതാനായി സൂപ്പര്‍വാല്യൂവിനോട് ലീഫ്‌ലെറ്റിലെ ടേംസ് ആന്‍ഡ് കണ്ടീഷനില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് നിര്‍ദേശവും നല്കി. 
ഡണ്‍സ് സ്‌റ്റോറുമായി എഎസ്എഐ ബന്ധപ്പെട്ടെങ്കിലും അവര്‍ വിശദീകരണം നല്കാന്‍ തയാറായിട്ടില്ല.

Scroll To Top