Tuesday December 06, 2016
Latest Updates

ഒരു ലക്ഷം യൂറോയുടെ നഷ്ട്ടപരിഹാരം:ബ്ലാക്ക്‌റോക്ക് ക്‌ളിനിക്കിനെതിരായ കേസ് തള്ളി

ഒരു ലക്ഷം യൂറോയുടെ നഷ്ട്ടപരിഹാരം:ബ്ലാക്ക്‌റോക്ക് ക്‌ളിനിക്കിനെതിരായ കേസ് തള്ളി

ഡബ്ലിന്‍: ബ്ലാക്ക്‌റോക്ക് ക്‌ളിനിക്കിനെതിരായ കേസ് തള്ളി. ക്ലിനിക്കിലെ നടപ്പാതയില്‍ തെന്നി വീണതിനെ തുടര്‍ന്ന് ടീന അല്‍റ്റമാന്‍ എന്ന സ്ത്രീ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വീണു പരിക്കേറ്റ തനിക്ക് ക്ലിനിക്ക് ഒരു ലക്ഷത്തില്‍ അധികം യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ഇവരുടെ ആവശ്യം കോടതി തള്ളിയെന്ന് മാത്രമല്ല കേസ് നടത്തിപ്പിലൂടെ ക്ലിനിക്കിന് സംഭവിച്ച സാമ്പത്തിക നഷ്ടം വൃദ്ധ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 

brt2006 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീഴ്ചയില്‍ തന്റെ തല പൊട്ടുകയും, കൈകാലുകള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തതായി ടീന കോടതിയില്‍ വാദിച്ചു. എന്നാല്‍ ബ്ലാക്ക്‌റോക്ക് ക്ലിനിക്ക് ആരോപണങ്ങള്‍ നിഷേധിച്ചു. വീഴ്ച സംഭവിച്ചത് വൃദ്ധയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് മൂലമാണെന്നും ക്ലിനിക്ക് വാദിച്ചു. ഈ വാദങ്ങള്‍ മുഖവിലയ്ക്ക് എടുത്ത കോടതി വൃദ്ധയുടെ ഹര്‍ജി തള്ളുകയായിരുന്നു. 

ക്ലിനിക്കില്‍ ചികിത്സയിലിരുന്ന അമ്മയെ കൊണ്ട് തിരികെ കൊണ്ട് പോകുന്നതിനു എത്തിയപ്പോഴാണ് ഇവര്‍ വീണു പരുക്കേറ്റത്.ബ്ലാക്ക് റോക്ക് ക്ലിനിക്കിന്റെ മുമ്പിലുള്ള മരങ്ങളും അവയില്‍ നിന്നും താഴേയ്ക്ക് പടര്‍ന്നു കിടക്കുന്ന മരച്ചില്ലകളും കാരണം ആശുപത്രിയിലെയ്ക്കുള്ള നടപ്പാതകളില്‍ കൂരാകൂരിട്ടായിരുന്നു എന്ന വാദമാണ് ഇവരുടെ കേസ് തോല്ക്കാന്‍ കാരണമായത്.സംഭവ ദിവസത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി ഇവരുടെ ആരോപണം തെറ്റായിരുന്നു എന്ന് കണ്ടെത്തിയതോടെ ക്ലിനിക്കിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചതായി തെളിയിക്കാനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 

Scroll To Top