Saturday December 03, 2016
Latest Updates

എലൈവിനെതിരെ യുവതിയുടെ മാനനഷ്ട്ട കേസ് !

എലൈവിനെതിരെ യുവതിയുടെ മാനനഷ്ട്ട കേസ് !

അയര്‍ലണ്ടിലെ കത്തോലിക്കാ പ്രസിദ്ധീകരണമായ എലൈവിനെതിരെ അവാര്‍ഡ് ജേതാവായ ഫോട്ടോഗ്രാഫര്‍ ഡിന ഗോള്‍ഡ്സ്റ്റീന്‍ നിയമനടപടിക്കൊരുങ്ങുന്നു. തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് ഇവരുടെ ആരോപണം.
ഡിന ഗോള്‍ഡ്സ്റ്റീന്റെ ഫാളന്‍ പ്രിന്‍സസ് എന്ന പരമ്പരയിലെ ചിത്രമാണ് പ്രസിദ്ധീകരണം അനുവാദമില്ലാതെ ഉപയോഗിച്ചത്. പ്രസിദ്ധമായ ഡിസ്‌നി സീരിസിലെ രാജകുമാരി ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ മലിനീകരണം, ക്യാന്‍സര്‍, ദാരിദ്ര്യം എന്നിവയോട് മല്ലടിച്ചു ജീവിച്ചാല്‍ എങ്ങിനെയിരിക്കും എന്ന ചിന്തയാണ് സൃഷ്ട്ടിയുടെ ഇതിവൃത്തം.

എലൈവിന്റെ എഡിറ്റോറിയല്‍ പേജില്‍ സമകാലീന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കോളത്തിലാണ് ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാല്‍ അനുവാദമില്ലാതെ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടതിനേക്കാള്‍, ചിത്രം കൈകാര്യം ചെയ്യപ്പെട്ട രീതിയാണ് യുവതിക്ക് പ്രശ്‌നമുണ്ടാക്കിയിരിക്കുന്നത്. കുടുംബത്തില്‍ മതവിശ്വാസം പ്രോത്സാഹിപ്പിക്കാത്ത മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്നത് ദുരന്തമായി തീരുമെന്ന് കാണിക്കുന്നരീതിയിലാണ് ചിത്രം ഉപയോഗിക്കപ്പെട്ടത്.

സ്വന്തം മക്കളെ വിശ്വാസികളല്ലാത്ത രീതിയില്‍ വളര്‍ത്താനാഗ്രഹിക്കുന്ന തനിക്ക് ഇത് അംഗീകരിക്കാനാവില്ലെന്ന് ഡിന പറയുന്നു. വിശദീകരണംആവശ്യപ്പെട്ട് സ്ഥാപനവുമായി ബന്ധപ്പെട്ടുവെന്നും തുടര്‍ന്നാണ് നിയമനടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു. തനിക്ക് പര്യാപ്തമായ നഷ്ടപരിഹാരം ലഭിക്കണമെന്നും, അടുത്ത ലക്കത്തില്‍ എലൈവ് സംഭവത്തില്‍ മാപ്പു പറയണമെന്നുമാണ് യുവതിയുടെ ആവശ്യം.

 alive 1

Scroll To Top