Monday December 05, 2016
Latest Updates

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി :രാജിയല്ലാതെ മുഖ്യമന്ത്രിയ്ക്ക് രക്ഷയില്ലെന്ന് നിയമ വിദഗ്ദര്‍

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി :രാജിയല്ലാതെ മുഖ്യമന്ത്രിയ്ക്ക് രക്ഷയില്ലെന്ന് നിയമ വിദഗ്ദര്‍

തൃശൂര്‍: സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് കോളിളക്കമുണ്ടാക്കി കോടതിയുടെ ഉത്തരവ്.സോളാര്‍ക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി.

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്നും കോടതി വ്യക്തമാക്കി.ഇതോടെ മുഖ്യമന്ത്രി സോളാര്‍ കേസില്‍ പ്രതിയാകുമെന്നു ഉറപ്പായി.
വില്ലേജ് ഓഫിസറായാലും എത്ര ഉയര്‍ന്ന ഉദ്യോഗസ്ഥരയാലും നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്ന് കോടതി നിരീക്ഷിച്ചു.

അസാധാരണ സമയങ്ങളില്‍ അസാധാരണമായ ഉത്തരവ് പ്രതീക്ഷിക്കണം.കോടതി നിരീക്ഷിച്ചു.പൊതുപ്രവര്‍ത്തകനായ പിഡി ജോസഫിന്റെ ഹര്‍ജിയിലെ പ്രാരംഭവാദത്തിലാണ് മുഖ്യമന്ത്രിയ്ക്കും വൈദ്യുതി മന്ത്രിക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടത്.

Scroll To Top