Sunday December 11, 2016
Latest Updates

ആപ്പിള്‍ അയര്‍ലണ്ടില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് യൂറോപ്യന്‍ കമ്മീഷന്‍,പിടി വീണാല്‍ പത്ത് വര്‍ഷത്തെ നികുതിക്ക് കോടി കണക്കിന് യൂറോ ആപ്പിളിന് നഷ്ട്ടമാവും

ആപ്പിള്‍ അയര്‍ലണ്ടില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് യൂറോപ്യന്‍ കമ്മീഷന്‍,പിടി വീണാല്‍ പത്ത് വര്‍ഷത്തെ നികുതിക്ക് കോടി കണക്കിന് യൂറോ ആപ്പിളിന് നഷ്ട്ടമാവും

 ഡബ്ലിന്‍ :നികുതി വെട്ടിപ്പ് കേസില്‍ യൂറോപ്യന്‍ യൂണിയന്റെ വിധിയില്‍ ആശങ്കയോടെ ആപ്പിള്‍. 1991 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഐറിഷ് ഉദ്യോഗസ്ഥര്‍ അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട രണ്ട് ആപ്പിള്‍ കമ്പനികള്‍ക്ക് നികുതി വെട്ടിപ്പിന് ഒത്താശ
ചെയ്തുവെന്നാണ് കേസ്. ധനകാര്യമന്ത്രി മൈക്കല്‍ നൂനനും അപ്പിളും ആരോപണങ്ങള്‍ ഇതിനോടകം നിഷേധിച്ചിട്ടുണ്ട്.

ആപ്പിള്‍ സെയ്ല്‍സ് ഇന്റര്‍നാഷണല്‍, ആപ്പിള്‍ ഓപ്പറേഷന്‍സ് യൂറോപ്പ് എന്നീ കമ്പനികള്‍ക്ക് എതിരായാണ് കേസ്. ഇതില്‍ എഎസ്‌ഐ 2012ല്‍ അയര്‍ലണ്ടില്‍ നിന്നും 63.9 ബില്ല്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കിയതായി കമ്പനിയുടെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ 50 മില്ല്യണ്‍ യൂറോയ്ക്കും 60 മില്ല്യണ്‍ യൂറോയ്ക്കും ഇടയിലുള്ള ലാഭത്തിനു മാത്രം ടാക്‌സ് അടച്ചാല്‍ മതിയെന്നാണ് അയര്‍ലണ്ട് ഉദ്യോഗസ്ഥരുടെ കണക്ക്.
നികുതി വെട്ടിപ്പ് യൂറോപ്യന്‍ കമ്മീഷന്‍ ശരിവക്കുകയാണെങ്കില്‍ അപ്പിളിനത് കനത്ത തിരിച്ചടിയാവും സമ്മാനിക്കുക. അപ്പിളിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ ലാഭത്തില്‍ നിന്നും അധിക നികുതിയായി നഷ്ടപ്പെട്ട തുക വീണ്ടെടുക്കാന്‍ കമ്മീഷന്‍ അയര്‍ലണ്ടിനു നിര്‍ദ്ദേശം നല്‍കിയേക്കാം. അങ്ങനെയാണെങ്കില്‍ പിഴതുക ആപ്പിളിന്റെ മൊത്തവരുമാനത്തിന്റെ അഞ്ചു ശതമാനത്തിനും മുകളിലായിരിക്കുമെന്നാണു വിലയിരുത്തല്‍.
അയര്‍ലണ്ടിന്റെ നികുതി നിയമങ്ങളിലെ ഒരു സുപ്രധാന പഴുതാണ് ആശയകുഴപ്പങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഡബിള്‍ ഐറിഷ് ലൂപ്‌ഹോള്‍ എന്ന ഈ പഴുത് കമ്പനികളെ അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്യുകയും ലാഭമുണ്ടാക്കുകയും എന്നാല്‍ നികുതിയടക്കാന്‍ താരതമ്യേന നികുതിയിളവുള്ള ബര്‍മുഡ പോലുള്ള രാജ്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.

Scroll To Top