Tuesday December 06, 2016
Latest Updates

ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍ക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ അവസരം ഒരുങ്ങുന്നു

ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍ക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ അവസരം ഒരുങ്ങുന്നു

ഡബ്ലിന്‍:അയര്‍ണ്ടിലെ അക്കൗണ്ടിംഗ് മേഖലയിലുള്ള വിദഗ്ദരുടെ ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റന്മാരെ കൊണ്ടു വരുന്നു. ഇതിനായുള്ള അയര്‍ലണ്ട് ഇന്ത്യാ പ്രോഗ്രാമിന് തുടക്കമായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് ഇന്‍ അയര്‍ലണ്ടും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും സംയുക്തമായാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. സമീപകാലത്ത് യോഗ്യതയുള്ള അക്കൗണ്ടന്റന്‍മാരുടെ കാര്യത്തില്‍ ഉണ്ടായ രൂക്ഷമായ ക്ഷാമമാണ് ഇത്തരം ഒരു പദ്ധതിയ്ക്ക് കാരണം ആകുന്നത്. ഇന്ത്യയിലെ വലിയ അക്കൗണ്ടിംഗ് സ്ഥാപനങ്ങളിലെ, കഴിവുളളവരെയാണ് അയര്‍ലണ്ടിലേക്ക് കൊണ്ട് വരികയാണ് ലക്ഷ്യം. 

തിരഞ്ഞെക്കപ്പെടുന്നവര്‍ക്ക് അയര്‍ലണ്ടില്‍ എവിടെയും ജോലി ചെയ്യാം. സാങ്കേതിക വിദ്യയിലും നിയമങ്ങളിലും അടുത്ത കാലത്തുണ്ടായ ചില മാറ്റങ്ങള്‍ കഴിവുള്ളവര്‍ക്ക് അയര്‍ലണ്ടിലെ തൊഴില്‍ മേഖലയിലേക്കുള്ള വഴി എളുപ്പമാക്കുന്നവയാണ്.

ഇതിനായുള്ള പദ്ധതികള്‍ക്ക് ഇന്നലെ ഡബ്ലിനില്‍ തുടക്കമായി.ഐ സി എ പ്രസിഡണ്ട് മനോജ് ഫഡ്‌നിസ്,വൈസ് പ്രസിഡണ്ട് ദേവരാജ് റെഡ്ഡി എന്നിവര്‍ പങ്കെടുത്തു.

Scroll To Top