Sunday March 26, 2017
Latest Updates

‘ചിരിയുടെ കുലപതി’കാര്‍ട്ടൂണിസ്റ്റ് ടോം അന്തരിച്ചു

‘ചിരിയുടെ കുലപതി’കാര്‍ട്ടൂണിസ്റ്റ് ടോം അന്തരിച്ചു

കോട്ടയം: മലയാളികളുടെ എക്കാലത്തെയും പ്രിയ കഥാപാത്രമായ ബോബനും മോളിയും സൃഷ്ടിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് (വി.ടി തോമസ് 88) അന്തരിച്ചു. ബുധനാഴ്ച രാത്രി കോട്ടയത്ത് ആയിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു. ‘ബോബനും മോളിയും’ എന്ന കാര്‍ട്ടൂണിലൂടെയാണ് ടോംസ് പ്രശസ്തനായത്.
1929 ജൂണ്‍ ആറിനാണ് ജനനം. രണ്ടാം ലോക മഹായുദ്ധ കാലത്ത് വളരെ കുറച്ചുകാലം ബ്രിട്ടീഷ് സൈന്യത്തില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്തിരുന്ന അദ്ദേഹം നാട്ടില്‍ തിരികെയെത്തിയ ശേഷമാണ് കാര്‍ട്ടൂണിലേക്ക് തിരിഞ്ഞത്. സഹോദരന്‍ പീറ്റര്‍ തോമസിനെ മാതൃകയാക്കിയാണ് വരച്ച് തുടങ്ങിയത്. അയല്‍പക്കത്തെ കുട്ടികളായിരുന്നു ബോബനും മോളിയും. 30 ാം വയസിലാണ് ടോംസ് അവരെ കഥാപാത്രങ്ങളാക്കി കാര്‍ട്ടൂണ്‍ വരച്ചുതുടങ്ങിയത്.

തെരീസാക്കുട്ടിയാണ് ഭാര്യ. ആറ് മക്കളുണ്ട്. കേസില്ലാ വക്കീലായ അച്ഛന്‍ പോത്തന്‍, അമ് മറിയ, മറ്റു കഥാപാത്രങ്ങളായ അപ്പിഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടന്‍, പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണന്‍, ചേടത്തി, നേതാവ് തുടങ്ങിയ മലയാളിയുടെ മനംകവര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ ടോംസിന്റെ വരകളിലൂടെ ജനിച്ചു.

Scroll To Top