Wednesday August 16, 2017
Latest Updates

കാര്‍ട്ടൂണിസ്റ്റ് ജോയ് കുളനട അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് ജോയ് കുളനട അന്തരിച്ചു

പത്തനംതിട്ട : കാര്‍ട്ടൂണിസ്റ്റ് ജോയ് കുളനട അന്തരിച്ചു.അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് പ്രസിഡണ്ടായിരുന്നു.കേരള അനിമേഷന്‍ അക്കാദമി ചെയര്‍മാനായിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാലയില്‍നിന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തബിരുദം നേടിയ ജോയ് കുളനട വീക്ഷണം ദിനപത്രത്തിലൂടെയാണ് മാധ്യമരംഗത്തെത്തിയത്. പിന്നീട് കനറാ ബാങ്കിലും അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിലും പ്രവര്‍ത്തിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ് കാര്‍ട്ടൂണ്‍ അവാര്‍ഡ്, മനോരമ തലവര പ്രൈസ്, മലങ്കര സഭ ബെസ്റ്റ് കാര്‍ട്ടൂണിസ്റ്റ് അവാര്‍ഡ്, വൈഎംസിഎ അവാര്‍ഡ്, സംസ്‌കാര സാഹിത പുരസ്‌കാരം, ജേയ്‌സീസ്, ഹോളിസ്റ്റിക് ഫൗണ്ടേഷന്‍ അവാര്‍ഡ്, ജനയുഗം കാര്‍ട്ടൂണ്‍ പ്രൈസ്, കെ എസ് പിള്ള അവാര്‍ഡ്, കേരള ലളിതകലാ അക്കാദമി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

Scroll To Top