Sunday December 04, 2016
Latest Updates

കാരിക്ക് മൈന്‍സ് :മരിച്ചവരുടെ സംസ്‌ക്കാരം വിക്ലോയിലും വെക്‌സ്‌ഫോര്‍ഡിലും

കാരിക്ക് മൈന്‍സ് :മരിച്ചവരുടെ സംസ്‌ക്കാരം വിക്ലോയിലും വെക്‌സ്‌ഫോര്‍ഡിലും

ഡബ്ലിന്‍:കാരിക്കമൈന്‍സ് ദുരന്തത്തില്‍ മരിച്ച പത്തു പേരുടെ സംസ്‌കാരം അടുത്ത ആഴ്ച്ച വിക്ലോയിലും,വെക്‌സ് ഫോര്‍ഡിലുമായി നടത്താന്‍ തീരുമാനമായി.ഇന്നലെ ബന്ധുക്കള്‍ക്ക് പരേതരുടെ ഭൗതികശരീരങ്ങള്‍ വിട്ടുകൊടുത്തിരുന്നു.
വില്ലി ലീഞ്ചിന്റെയും ഭാര്യ താരയുടെയും അവരുടെ രണ്ടു മക്കളുടെയും ,വില്ലിയുടെ സഹോദരന്‍ ജിമ്മിയുടെയും സംസ്‌കാരം വിക്ലോ മെയിന്‍ സ്ട്രീറ്റിലുള്ള ഹോളി റിഡീമര്‍ പള്ളിയില്‍ ചൊവ്വാഴ്ച രാവിലെയും,തോമസ് സില്വിയ ദമ്പതികളുടെയും അവരുടെ മൂന്നു മക്കളുടെയും സംസ്‌കാരം പിന്നീട് വെക്‌സ് ഫോര്‍ഡില്‍ നടത്തപ്പെടും. 

ഇതിനിടെ കാരിക്കമൈന്‍സ് ദുരന്തത്തിന്റെ ഇരകള്‍ക്ക് താത്ക്കാലിക താമസസ്ഥലവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ സമ്മതം നേടുന്നതില്‍ പുരോഗതി ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. താത്ക്കാലിക സംവിധാനം ‘സ്ഥിരമാകും’ എന്ന ആശങ്കയില്‍ ഒരു കൂട്ടം പ്രദേശവാസികള്‍ നിര്‍മ്മാണം തടസ്സപ്പെടുത്തിയിരുന്നു. ലാഗോയര്‍ റാത്ത് ഡൗണ്‍ കൗണ്ടി കൗണ്‍സിലുകള്‍ ചര്‍ച്ചകള്‍ തുടരുകയാണ് എന്ന് വ്യക്തമാക്കി. തങ്ങളുമായി ഈ വിഷയം ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു ആളുകളുടെ പരാതി. നാടിനെ ഞെട്ടിച്ച ദുരന്തത്തിന്റെ ആഘാതത്തില്‍ നി്ന്ന് മോചിതരാവാത്ത ആളുകള്‍ക്ക് എത്രയും വേഗം താമസസ്ഥലം ഒരുക്കിക്കൊടുക്കണം എ്ന്ന് ഓരോരുത്തര്‍ക്കും ബോദ്ധ്യമുണ്ടെന്ന് കൗണ്ടി അധികൃതരില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു. 

Scroll To Top