Sunday December 04, 2016
Latest Updates

ബലേ ഭേഷ്….മഹത്തരം അയര്‍ലണ്ടിന്റെ ഇന്റഗ്രിറ്റി, ദുരിത ബാധിതര്‍ക്ക് താമസിക്കാന്‍ കാര്‍പാര്‍ക്ക് !

ബലേ ഭേഷ്….മഹത്തരം അയര്‍ലണ്ടിന്റെ ഇന്റഗ്രിറ്റി, ദുരിത ബാധിതര്‍ക്ക് താമസിക്കാന്‍ കാര്‍പാര്‍ക്ക് !

ഡബ്ലിന്‍:കരിക്കമൈന്‍സിലെ ഇരുപതോളം വരുന്ന ദുരിത ബാധിതര്‍ക്ക് താമസിക്കാന്‍ ഒടുവില്‍ ഇടം കിട്ടി. കൂടെയുള്ള പത്ത് പേര്‍ വെന്തു മരിച്ച നടുക്കം വിട്ടുമാറാത്തവര്‍ക്ക് ഒടുവില്‍ താത്ക്കാലിക പാര്‍പ്പിടം ഒരുക്കാന്‍ സ്ഥലം കിട്ടിയത് യാതൊരു സൗകര്യങ്ങളും ഇല്ലാത്ത ഡണ്‍ലേരി കൌണ്ടി കൌണ്‍സിലിന്റെ കാര്‍ പാര്‍ക്കില്‍. ആവശ്യമായ സൗകര്യങ്ങള്‍ ഉള്ള റോക്കാവില്ലെ ഡ്രൈവില്‍ ഇവര്‍ക്ക് താമസം ഒരുക്കാനുള്ള നീക്കത്തെ സമീപവാസികള്‍ നിര്‍ദ്ദയം ചെറുത്തതിനെത്തുടര്‍ന്നാണ് ഇവിടേക്ക് മാറേണ്ടി വന്നത്. 

വെള്ളം ഒഴുക്കി വിടാനുള്ള യാതൊരു സ്വീവേജ് കണക്ഷനും ഈ കാര്‍ പാര്‍ക്കില്‍ ഇല്ല. ഇനിയും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ എല്ലാ അത്യാവശ്യസൗകര്യങ്ങളും ഇവിടെ ഒരുക്കും എന്നാണ് അധികൃതര്‍ താമസക്കാരെ അറിയിക്കുന്നത്.എന്തായാലും താത്കാലിക ടോയ്‌ലറ്റുകളും മറ്റും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

ലക്ഷക്കണക്കിന് യൂറോ ഇന്റഗ്രേഷനും ,ട്രാവലര്‍ കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിനും വേണ്ടി മുടക്കുന്ന സര്‍ക്കാരിന് ഈ പാവങ്ങള്‍ക്ക് അത്യാവശ്യ സൗകര്യം നല്കാനാവാത്തത് പരക്കെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.സര്‍ക്കാര്‍ ഇത്തരക്കാരെ അവഗണിക്കുന്നതിന് പ്രധാനകാരണം ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ടു ബാങ്കില്‍ നഷ്ടം വരരുത് എന്നതിനാല്‍ മാത്രമാണെന്നാണ് ആക്ഷേപം. 

Scroll To Top