Thursday November 23, 2017
Latest Updates

കാരിക്ക്‌മൈന്‍സ്: അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് താത്ക്കാലിക വീടുകള്‍ക്കായുള്ള പണി നാട്ടുകാര്‍ തടഞ്ഞു

കാരിക്ക്‌മൈന്‍സ്: അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് താത്ക്കാലിക വീടുകള്‍ക്കായുള്ള പണി നാട്ടുകാര്‍ തടഞ്ഞു

ഡബ്ലിന്‍:ശനിയാഴ്ചത്തെ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വേണ്ടി താത്ക്കാലിക വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൗത്ത് ഡബ്ലിന്‍ റോക്ക് വില്ലെ എസ്റ്റേറ്റിലെ നാട്ടുകാര്‍ തടസ്സപ്പെടുത്തി. തീപിടുത്തത്തില്‍ താമസ സ്ഥലം നഷ്ടമായ കുട്ടികള്‍ അടക്കമുള്ള 15 പേര്‍ക്കായി താത്ക്കാലിക വീടുകള്‍ പണിയാന്‍ റോക്ക് വില്ലെ ഡ്രൈവിലെ സൈറ്റ് ഉപയോഗിക്കുന്ന വിവരം രാവിലെ ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ പ്രദേശവാസികളെ കത്തിലൂടെ അറിയിച്ചിരുന്നു. 

പക്ഷേ നിര്‍മ്മാണ ആവശ്യത്തിനായി വന്ന ജെ സി ബി പ്രസ്തുത സൈറ്റിലേക്ക് കയറുന്നത് നാട്ടുകാര്‍ തടഞ്ഞു. റോഡിനു കുറുകെ ഇട്ട അവരുടെ വാഹനങ്ങള്‍ ഗ്രീന്‍ ഫീല്‍ഡിലേക്കുള്ള വഴിയില്‍ നിന്ന് മാറ്റാന്‍ നാട്ടുകാരില്‍ ചിലര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് മറ്റൊരു സ്ഥലം കണ്ടെത്തി പണി അവിടേക്ക് മാറ്റേണ്ടി വന്നു. 

തീപിടുത്തില്‍ നശിച്ച സ്ഥിരതാമസ സ്ഥലങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ എട്ടു മാസം വേണ്ടതിനാല്‍, അത് വരെ താത്ക്കാലിക വീടുകള്‍ ഒരുക്കി ഭവന രഹിതരായവരെ ഇവിടെ പാര്‍പ്പിക്കാനായിരുന്നു പദ്ധതി. വ്യാഴ്‌ഴ്ചയോടെ പണിതീര്‍ക്കുന്ന താത്ക്കാലിക വീടുകളിലേക്ക് ഇവരെ മാറ്റാമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതര്‍. താത്ക്കാലിക സംവിധാനത്തെ തടഞ്ഞ സംഭവത്തെ മന്ത്രി അപലപിച്ചു. ഐറിഷ് സമൂഹത്തിന് അപമാനകരമാണ് ഈ പ്രവൃത്തി എന്ന് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി പറഞ്ഞു.

Scroll To Top