Saturday December 03, 2016
Latest Updates

കാരിക്കമൈന്‍സ് ദുരന്തം :കണ്ണീരണിഞ്ഞു ബ്രേ, പോപ്പ് ഫ്രാന്‍സിസ് അനുശോചനം അറിയിച്ചു

കാരിക്കമൈന്‍സ് ദുരന്തം :കണ്ണീരണിഞ്ഞു ബ്രേ, പോപ്പ് ഫ്രാന്‍സിസ് അനുശോചനം അറിയിച്ചു

ബ്രേ:കാരിക്കമൈന്‍സ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് പോപ്പ് ഫ്രാന്‍സിസിന്റെ അന്ത്യാജ്ഞലി. ഇവരുടെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി കൊണ്ടുള്ള മാര്‍പാപ്പയുടെ സന്ദേശം കുടുംബാംഗങ്ങളെ അറിയിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ ഫ്യൂണറല്‍ മാസ് ഇന്നലെ ബ്രേയിലെ ഹോളി റിഡീമര്‍ ദേവാലയത്തില്‍ നടത്തപ്പെട്ടു.ഡബ്ലിന്‍ അതിരൂപതാ സഹായ മെത്രാന്‍ എല്‍മണ്ട് വാല്‍ഷ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.നൂറു കണക്കിന് പേര്‍ ദുഖാര്‍ത്തരായി സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
കാരിക്കമൈന്‍സ് ദുരന്തത്തില്‍ മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങളുമായി അഞ്ച് ശവപ്പെട്ടികള്‍ അള്‍ത്താരയ്ക്ക് മുന്നില്‍ നിരന്നത്, ഹൃദയം തകര്‍ക്കുന്ന കാഴ്ചയായി. ടാരാ ഗില്‍ബര്‍ട്ട് (27) ഭര്‍ത്താവ് വില്ലി ലിഞ്ച് (25) സഹോരന്‍ ജിമ്മി ലിഞ്ച് (39) കെല്‍സി (4) ജോഡി (90) എ്ന്നിവരുടെ സംസ്‌ക്കാര ശുശ്രൂഷയാണ് ബ്രേയില്‍ നടന്നത്. ഓരോ ശവപ്പെട്ടിക്കരികിലും അതിനുള്ളില്‍ ഉറങ്ങുന്നവരുടെ പുഞ്ചിരിക്കുന്ന ചിത്രം വെച്ചിരുന്നു.അള്‍ത്താരയ്ക്കരികില്‍ വെച്ച വെള്ളനിറത്തിലെ രണ്ട് കുഞ്ഞു ശവപ്പെട്ടികള്‍ കണ്ടവരുടെ കണ്ടു മടങ്ങിയവരുടെ കണ്ണുനീര്‍കൊണ്ട് നനഞ്ഞു. 
പ്രസിഡണ്ട് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന്‍ പ്രധാനമന്ത്രി എന്‍ഡ് കെന്നി എന്നിവരെ പ്രതിനിധീകരിച്ച് അവരുടെ എ ഡി സികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍,മന്ത്രിമാരായ ജെയിംസ് റെലി, സിന്‍ഫിന്‍ നേതാവ് ജെറി ആഡംസ് എന്നിവര്‍ക്കൊപ്പംചടങ്ങില്‍ സന്നിഹിതയായിരുന്നു.

 2015:10:20 12:03:04: HN FUNERALS 5 bray funeral

Scroll To Top