Thursday December 08, 2016
Latest Updates

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അയര്‍ലണ്ടിന്റെ ‘നക്ഷത്രരാത്രി 2015 ‘ഒരുങ്ങുന്നു 

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അയര്‍ലണ്ടിന്റെ ‘നക്ഷത്രരാത്രി 2015 ‘ഒരുങ്ങുന്നു 

ഡബ്ലിന്‍:’നക്ഷത്രരാത്രി 2015′ എന്ന് പേരിട്ടിരിക്കുന്ന അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു .

കാലിത്തൊഴുത്തില്‍ ലോകരക്ഷകന്‍ പിറന്ന വാര്‍ത്ത അറിയിക്കാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാന്‍ ഡബ്ലിനിലും കൂടാതെ കിള്‍ഡയര്‍,ഡ്രോഗഡ,വിക്ലോ തുടങ്ങിയ ഡബ്ലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ക്‌നാനായ കുടുംബംങ്ങളില്‍ ക്രിസ്തുമസ് കരോള്‍ എത്തുന്നു.

ഡിസംബര്‍ 12,13,19,20 ( ശനി , ഞായര്‍ ) തിയതികളിലായിട്ടാണ് ക്രിസ്തുമസ് കരോള്‍ ഒരുക്കിയിരിക്കുന്നത് 
12ശനിയാഴ്ച : ലുക്കന്‍ , ബ്ലാഞ്ചര്‍സ്റ്റൗന്‍ , സിറ്റി സെന്റര്‍ 
13ഞായറാഴ്ച : താല 
19ശനിയാഴ്ച : സാന്‍ ട്രി , സ്വോര്‍ട്‌സ് , ഫിന്‍ഗ്ലാസ്.
20ഞായറാഴ്ച : സൌത്ത് ഡബ്ലിന്‍ .
എന്നിങ്ങനെയാണ് ക്രിസ്തുമസ് കരോള്‍ ക്രമീകരിച്ചിരിക്കുന്നത് .ഈ ദിവസങ്ങളില്‍ അതാതു സ്ഥലങ്ങളിലെ കുടുംബങ്ങളുടെ സജീവ സാന്നിധ്യം മുന്‍കാലങ്ങളിലേതുപോലെ ഉണ്ടാകണമെന്ന് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അഭ്യര്‍ഥിച്ചു 

Scroll To Top