Wednesday December 07, 2016
Latest Updates

സുംബയുമായി സഖി കാര്‍ണിവല്‍ ഗ്രൌണ്ടിലെത്തും,വ്യായാമം പഠിക്കാം,ക്ലാസുകളില്‍ ചേരാം …

സുംബയുമായി സഖി കാര്‍ണിവല്‍ ഗ്രൌണ്ടിലെത്തും,വ്യായാമം പഠിക്കാം,ക്ലാസുകളില്‍ ചേരാം …

ഡബ്ലിന്‍:അയര്‍ലണ്ടിലെ സ്ത്രീ സംഘടനയായ സഖി ഇത്തവണ കാര്‍ണിവലിനു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ട് സജീവമാകുന്നു.

അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതമായിക്കൊണ്ടിരിക്കുന്ന ലോകപ്രശസ്തമായ വ്യായാമ പരിശീലന രീതിയായ സുംബയുടെ പ്രദര്‍ശനം ,അയര്‍ലണ്ടിലെ ഏക മലയാളി പരിശീലകയായ സരിക രവീന്ദ്രന്റെ നേതൃത്തത്തില്‍ സഖി അണിയിച്ചൊരുക്കുന്നുണ്ട്.സാധാരണ വ്യായാമ പരിശീലന രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സുംബയുടെ ഗുണങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് സഖി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെടുന്ന ക്ലാസുകളെ കുറിച്ച് അറിയാനും, അവയില്‍ ചേരാനുമുള്ള അവസരം സഖി ഒരുക്കുന്നുണ്ട്.

മികച്ച കോസ്‌മെടിക്‌സ് ഉല്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട വനിതകളെയും , രുചിയൂറും ലഘുഭക്ഷണ ഉല്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട വനിതകളെയും ഉള്‍പ്പെടുത്തി ,അവര്‍ക്കുവേണ്ട പ്രോത്സാഹനം നല്‍കുന്നതിനും സഖി തങ്ങളുടെ കാര്‍ണിവല്‍ ദിനം ഇത്തവണ വിനിയോഗിക്കുന്നത്.ജൂണ്‍ 18 ന് നടക്കുന്ന കാര്‍ണിവലിനു ഏവരെയും സ്വാഗതം ചെയ്യുന്നതായി സഖി അയര്‍ലണ്ട് അറിയിച്ചു.

Scroll To Top