Thursday July 27, 2017
Latest Updates

പന്തടിക്കു…വലകുലുക്കൂ… സമ്മാനങ്ങള്‍ നേടൂ…കാര്‍ണിവലില്‍ ആവേശമുണര്‍ത്താന്‍ ഇത്തവണയും ഫുട്ബോള്‍ ഷൂട്ടൌട്ട് മത്സരങ്ങള്‍

പന്തടിക്കു…വലകുലുക്കൂ… സമ്മാനങ്ങള്‍ നേടൂ…കാര്‍ണിവലില്‍ ആവേശമുണര്‍ത്താന്‍ ഇത്തവണയും ഫുട്ബോള്‍ ഷൂട്ടൌട്ട് മത്സരങ്ങള്‍

ഡബ്ലിന്‍:ജൂണ്‍ 17 ശനിയാഴ്ച നടത്തപ്പെടുന്ന ഐറിഷ് മലയാളികളുടെ ആഘോഷമായ കേരളഹൌസ് കാര്‍ണിവലില്‍ ഇക്കുറിയും ഫുട്ബോള്‍ ഷൂട്ടൌട്ട് മത്സരങ്ങള്‍ അരങ്ങേറുന്നു.5 പേരടങ്ങുന്ന ടീമായിട്ടാണ് ഈ മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്.കുട്ടികള്‍ക്കും ഇതില്‍ പങ്കെടുക്കാം.

കഴിഞ്ഞ തവണ മികച്ച നിലവാരം പുലര്‍ത്തിയ വാശിയേറിയ ഈ മത്സരങ്ങളുടെ വിജയികളെ കാത്ത്ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.ഫുട്ബോള്‍ ഷൂട്ടൌട്ട് മത്സരം അരങ്ങേറുന്ന കാര്‍ണിവലിലേക്ക് എല്ലാ ഫുട്ബോള്‍ പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി കേരള ഹൌസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബൈജു താല: 0892146925 പവല്‍ കുറിയാക്കോസ് : (087)216 8440

Scroll To Top