Sunday June 25, 2017
Latest Updates

കാര്‍ണിവലില്‍ ആവേശമുണര്‍ത്താന്‍ ഇത്തവണയും ചാമ്പ്യന്‍ ബൗളര്‍ മത്സരം

കാര്‍ണിവലില്‍ ആവേശമുണര്‍ത്താന്‍ ഇത്തവണയും ചാമ്പ്യന്‍ ബൗളര്‍ മത്സരം

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ ജൂണ്‍ 17 ശനിയാഴ്ച കേരളഹൌസ് കാര്‍ണിവലില്‍ ഇത്തവണയും ചാമ്പ്യന്‍ ബൗളര്‍ അരങ്ങേറുന്നു.താല്പര്യമുള്ളവര്‍ക്ക് കാര്‍ണിവല്‍ ദിവസം രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാമെന്നു ഭാരവാഹികള്‍ അറിയിക്കുന്നു.

കഴിഞ്ഞ തവണ മികച്ച നിലവാരം പുലര്‍ത്തിയ ഈ മത്സരങ്ങളുടെ വിജയികളെ കാത്ത് കര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ചാമ്പ്യന്‍ ബൗളര്‍ മത്സരം അരങ്ങേറുന്ന കാര്‍ണിവലിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള ഹൌസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : വിനോദ് ഓസ്‌കാര്‍-0871320706

Scroll To Top