Sunday December 11, 2016
Latest Updates

കാര്‍ണിവല്‍ ദീപം ഇന്ന് വൈകിട്ട് തെളിയും,അനുഗ്രഹ വര്‍ഷവുമായി മുതിര്‍ന്ന തലമുറയെത്തും 

കാര്‍ണിവല്‍ ദീപം ഇന്ന് വൈകിട്ട് തെളിയും,അനുഗ്രഹ വര്‍ഷവുമായി മുതിര്‍ന്ന തലമുറയെത്തും 

ഡബ്ലിന്‍:കേരളാ ഹൗസ് കാര്‍ണിവലിന് രണ്ടു ദിവസം ബാക്കി നില്‍ക്കേ അയര്‍ലണ്ടിലെ കേരളീയരുടെ വാര്‍ഷിക മഹോത്സവത്തിന് മംഗളവും അനുഗ്രഹവും നേരാന്‍ അയര്‍ലണ്ടില്‍ എത്തിയിട്ടുള്ള മലയാളികളുടെ മാതാപിതാക്കള്‍ ഇന്ന് കേരള ഹൗസ് ആസ്ഥാനത്ത് എത്തും.മുതിര്‍ന്ന തലമുറയിലെ ബഹുമാന്യരെ ആദരിച്ചു കൊണ്ട് എല്ലാ വര്‍ഷവും കേരളാ ഹൗസ് കാര്‍ണിവലിനു ദീപം തെളിയ്ക്കുന്ന പതിവ് ചടങ്ങുകള്‍ക്ക് തുടക്കമാവും.

മതത്തിന്റെയും പ്രദേശത്തിന്റെയും അതിര്‍വരമ്പുകള്‍ക്ക് അതീതമായി അയര്‍ലണ്ടിലെ മലയാളികള്‍ ഒന്നടങ്കം അണിനിരക്കുന്ന കേരള ഹൗസ് കാര്‍ണിവലിന് ഇന്ന് (ബുധനാഴ്ച) വൈകുന്നേരം 5 മണിയ്ക്കാണ് ദീപം തെളിയ്ക്കുക.ലൂക്കനിലെ ബാലിബോയന്‍ കമ്മ്യൂണിറ്റി സെന്ററിലെ കേരളാ ഹൗസ് ആസ്ഥാനത്ത് വെച്ചായിരിക്കും കാര്‍ണിവല്‍ ദീപം തെളിയിക്കല്‍ പരിപാടി. 

അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികളുടെ നാട്ടില്‍നിന്നും വന്നിട്ടുള്ള മാതാപിതാക്കള്‍ ഒരുമിച്ചു തെളിക്കുന്ന ദീപം ,വരും തലമുറകളുടെ പ്രതിനിധികള്‍ ഏറ്റു വാങ്ങും.

കേരളത്തില്‍നിന്നും വന്നിട്ടുള്ള ഏതെങ്കിലും മാതാപിതാക്കളെ നേരിട്ട് ക്ഷണിക്കുവാന്‍ കഴിയാതെ പോയിട്ടുണ്ടെങ്കില്‍ ഈ വാര്‍ത്ത ഒരു ക്ഷണം ആയി സ്വീകരിച്ച് കാര്‍ണിവല്‍ ദീപം തെളിക്കുവാന്‍ ലൂക്കനിലെ ബാലിബോയന്‍ കമ്മ്യൂണിറ്റി സെന്ററില്‍ എത്തിച്ചേരണം എന്ന് കേരള ഹൗസ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 089231 9427 

Scroll To Top