Wednesday December 07, 2016
Latest Updates

ആദ്യ പന്ത് അതിര്‍ത്തി കടത്തുന്ന അപൂര്‍വ്വ പ്രതിഭയ്ക്ക് കേരള ഹൌസിന്റെ ആദരവ്,കാര്‍ണിവല്‍ ക്രിക്കറ്റ് മത്സരത്തിന് ലൂക്കന്‍ ഒരുങ്ങി

ആദ്യ പന്ത് അതിര്‍ത്തി കടത്തുന്ന അപൂര്‍വ്വ പ്രതിഭയ്ക്ക് കേരള ഹൌസിന്റെ ആദരവ്,കാര്‍ണിവല്‍ ക്രിക്കറ്റ് മത്സരത്തിന് ലൂക്കന്‍ ഒരുങ്ങി

ഡബ്ലിന്‍:കേരളാ ഹൗസ് കാര്‍ണിവല്‍ വേദിയെ ആവേശതിമര്‍പ്പിലാക്കി കൊണ്ട് അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ചാമ്പ്യന്‍ ഷിപ്പിനുള്ള ഒരുക്കങ്ങളായി.
ആദ്യബോള്‍ തന്നെ അനായാസം അതിര്‍ത്തി കടത്തുന്ന,ഇന്ത്യന്‍ കായിക പ്രേമികളെ കോരിത്തരിപ്പിച്ച്, ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ പുതു പ്രതിച്ഛായ നല്‍കിയ,പുതു ഊര്‍ജ്ജം നല്‍കിയ, കളിക്കളത്തിന്റെ രാജകുമാരന്‍, ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവാതമകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ വീരേന്ദര്‍ സെവാഗിനോടുള്ള അയര്‍ലണ്ടിലെ ആരാധകരുടെ കൃതജ്ഞതാപ്രകാശനമായി, ആദരസൂചകമായി, കേരള ഹൌസ് കാര്‍ണിവല്‍ ക്രിക്കറ്റ് മത്സരത്തിലെ ‘ചാമ്പ്യന്‍സ് ട്രോഫി ഇക്കുറി ആ മഹാ പ്രതിഭയ്ക്ക് മുന്‍പിലായാണ് സമര്‍പ്പിക്കുന്നത്.
മികച്ച ക്രിക്കറ്റ് മത്സരങ്ങള്‍ അയര്‍ലണ്ടിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് എല്ലാ വര്‍ഷവും സമ്മാനിക്കുന്ന കേരള ഹൌസ് ചാമ്പ്യന്‍സ് ട്രോഫിക്കായി ഇത്തവണയും തീ പാറുന്ന പോരാട്ടങ്ങള്‍ തന്നെയാണ് നടക്കുന്നത്.

ആദ്യ മത്സരത്തില്‍ പ്രമുഖ ടീമായ ടാലയോട് ഏറ്റുമുട്ടുന്നത് നവാഗതരായ തെക്കന്‍സ് ക്രിക്കറ്റ് ടീം ആണ്.രണ്ടാം മത്സരത്തില്‍ കഴിഞ്ഞ തവണത്തെ കിരീടധാരികളായ ലുക്കന്‍ ക്രിക്കറ്റ് ടീം ,മുന്‍ വര്‍ഷ ജേതാക്കളായ ഫിംഗ്ലാസ് ടീമിനെ നേരിടുന്നു.

വാശിയേറിയ മൂന്നാം മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്വോര്‍ഡ്‌സ് ടീം ,കരുത്തരായ KCC ടീമിനെയാണ് നേരിടുന്നത് .നാലാമത്തെയും അവസാനത്തേതുമായ ലീഗ് മാച്ചില്‍ യുവത്വത്തിന്റെ കരുത്തുമായെത്തുന്ന ഡബ്ലിന്‍ ചാര്‍ജേഴ്‌സ് ,കഴിഞ്ഞ തവണത്തെ നിറസാന്നിധ്യമായ ക്രംലിന്‍ ടീമുമായി ഏറ്റുമുട്ടുന്നു.ഓസ്‌കാര്‍ ട്രാവല്‍സ് എവര്‍ റോളിംഗ് ട്രോഫിയുടെയും,മണിഗ്രം കാഷ് അവാര്‍ഡിന്റെയും ജേതാക്കളെ നിര്‍ണയിക്കുന്ന ഫൈനലില്‍ രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് യൂറേഷ്യ നല്‍കുന്ന കാഷ് അവാര്‍ഡാണ്.ജൂണ്‍ 18 ശനിയാഴ്ച ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററില്‍ നടക്കുന്ന മത്സരങ്ങളിലേയ്ക്ക് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഏവരുടെയും സാന്നിധ്യം സ്വാഗതം ചെയ്യുന്നതായി കേരളഹൌസ് അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക്
മഹേഷ് പിറവം(0894895416)
കിസാന്‍ തോമസ്(0876288906)
ബിജു പള്ളിക്കര(0873245756)
പ്രദീപ് ചന്ദ്രന്‍ (0871390007)

വാര്‍ത്ത:ബിപിന്‍ ചന്ദ്

Scroll To Top