Friday December 09, 2016
Latest Updates

കേരളാ ഹൗസ് കാര്‍ണിവലില്‍ റാപ്പിഡ് ചെസ് മത്സരവും,ആര്‍ട്ട്‌സ് കോര്‍ണറും 

കേരളാ ഹൗസ് കാര്‍ണിവലില്‍ റാപ്പിഡ് ചെസ് മത്സരവും,ആര്‍ട്ട്‌സ് കോര്‍ണറും 

ഡബ്ലിന്‍:കായിക കലാ മേഖലകളില്‍ അയര്‍ലണ്ടിലെ പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കേരള ഹൗസ് കാര്‍ണിവല്‍ വേദിയാകുന്നു.
റാപ്പിഡ് ചെസ് മത്സരം 
കാര്‍ണിവല്‍ ദിവസം രാവിലെ 10.30 മുതല്‍ ലൂക്കന്‍ വില്ലേജിലെ കാര്‍ണിവല്‍ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന റാപ്പിഡ് ചെസില്‍ രണ്ടു വിഭാഗങ്ങളായാണ് മത്സരം.8 വയസിനു താഴെയുള്ളവരും 8 വയസിനു മേല്‍ പ്രായമുള്ളവരും.10 മിനുട്ട് നീണ്ടു നില്‍ക്കുന്ന ഓരോ ഗെയിമേ മത്സരത്തില്‍ ഒരു സമയത്ത് ഉണ്ടാവുകയുള്ളൂ
ചെസില്‍ താത്പര്യമുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.ഉച്ചകഴിഞ്ഞു 2.30 മുതല്‍ രണ്ടാം റൗണ്ടിലെ മത്സരങ്ങള്‍ ആരംഭിക്കും.
രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കില്ല,വിജയികള്‍ക്ക് സര്‍ട്ടിഫിക്കേറ്റും ട്രോഫിയും നല്‍കപ്പെടും. 

ആര്‍ട്‌സ് കോര്‍ണര്‍ 
ജൂലൈ 24 വെള്ളിയാഴ്ച്ച നടക്കുന്ന കാര്‍ണിവലില്‍ പങ്കെടുക്കാന്‍ എത്തുന്ന കുട്ടികള്‍ക്കായി ഒരുക്കുന്ന ആര്‍ട്‌സ് കോര്‍ണറുകള്‍ വിനോദത്തോടൊപ്പം ചിത്രരചനാ പഠനവും,ലക്ഷ്യമിടുന്നു.രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആദ്യ ആര്‍ട്‌സ് കോര്‍ണറിന് നിഷാ പ്രിന്‍സ് നേതൃത്വം നല്‍കും.

ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ആരംഭിക്കുന്ന ആര്‍ട്‌സ് കോര്‍ണറിന് ബിനു കെ പി നേതൃത്വം നല്‍കും.
പങ്കെടുക്കുന്ന കുട്ടികള്‍ ക്രയോണ്‍സ് കൊണ്ടുവരേണ്ടതാണ്.മിതമായ വിലയില്‍ കാര്‍ണിവല്‍ സ്റ്റാളിലും ക്രയോന്‍സ് ലഭ്യമായിരിക്കും.
ആര്‍ട്‌സ് കോര്‍ണറില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കേറ്റും ട്രോഫിയും നല്‍കപ്പെടും.

വാര്‍ത്ത:ബിനു ഡാനിയേല്‍

Scroll To Top