Wednesday April 26, 2017
Latest Updates

കാര്‍ലോയില്‍ മക്കളെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനെതിരെ കുറ്റപത്രം :അനുകമ്പയോടെ ഭാര്യ കാതലീനും കുടുംബവും കോടതിയില്‍

കാര്‍ലോയില്‍ മക്കളെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനെതിരെ കുറ്റപത്രം :അനുകമ്പയോടെ ഭാര്യ കാതലീനും കുടുംബവും കോടതിയില്‍

കാര്‍ലോ : കലങ്ങിയ കണ്ണുകളും കുനിഞ്ഞ ശിരസുമായി സഞ്ജീവ് ചദ്ദ കാസ്റ്റല്‍ ബാറിലെ കോടതി മുറിയിലേയ്ക്ക് വന്നു.നാല് മാസം മുന്‍പ് കോടതിയിലേയ്ക്ക് ചദ്ദ വന്നതിനെക്കാള്‍ ഏറെ പരിതാപകരമായിരുന്നു ആ കാഴ്ച്ച.

സ്വന്തം മക്കളുടെ മരണത്തിന് ഉത്തരവാദിയായ ഇന്ത്യക്കാരനായ അച്ഛന്‍ ഇനി വിധിയുടെ തടവറയിലാണ്.. കാര്‍ലോയിലെ ബെഗനാല്‍സ് ടൗണിലുള്ള ബില്ലന്‍കെല്ലനിലെ 43കാരനായ സഞ്ചീവ് ചന്ദയാണ് സ്വന്തം മക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നത്. ഇയാള്‍ക്കെതിരെയുള്ള കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്താനായി ഇന്നലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.

ഈഗനും റൂറിയും

ഈഗനും റൂറിയും

കഴിഞ്ഞ ജൂലായിലാണ് 10വയസ്സുകാരനായ ഈഗനെയും 5വയസ്സുകാരനായ റൗരിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു മതിലിന് ഇടിച്ച നിലയില്‍ കിടന്നിരുന്ന കാറിലാണ് കുട്ടികളുടെ മൃതദേഹം കിടന്നിരുന്നത്.
കാസ്റ്റല്‍ബാര്‍ ജില്ലാ കോടതിയിലാണ് സഞ്ജീവ് ചദ്ദയെ ഹാജരാക്കിയത്. ഭാര്യ കാത്‌ലീനും അവരുടെ സഹോദരന്‍മാരുടെ കൂടെ കോടതിയില്‍ ഹാജരായിട്ടുണ്ടായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ഗാരി വാല്‍ഷ് കോടതി ചേരുന്നതിനു മുന്‍പായി കുറ്റപത്രം സമര്‍പ്പിച്ചു.

ഇതിനെതിരായി വാദഗതികള്‍ ഉണ്ടെങ്കില്‍ എഴുതി സമര്‍പ്പിക്കാന്‍ സഞ്ചീവിന് 14 ദിവസത്തെ സമയപരിധി ജഡ്ജ് മേരി ഡെവിന്‍സ് നല്‍കി.
കുറ്റം ചുമത്തപ്പെട്ട പ്രതിക്ക് വരുമാനം ഇല്ലാത്തതിനാല്‍ കോടതിയില്‍ ഹാജരാകുന്നതിനായി നിയമപരമായ സഹായങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് സഞ്ചീവിന്റെ വക്കീല്‍ ജെയിംസ് ഹെന്‍ലി കോടതിയോട് ആവശ്യപ്പെട്ടു.

നിയമ സഹായങ്ങള്‍ അനുവദിച്ച ജഡ്ജ് ഡെവിന്‍സ് സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയുടെ ഇത്തവണത്തെ സിറ്റിംഗില്‍ തന്നെ പ്രതിയെ വിചാരണയ്ക്കായി ഹാജരാക്കണമെന്ന് അറിയിച്ചു.

കോടതിയില്‍ കേസ് പരിഗണിക്കപ്പെട്ടപ്പോള്‍ സഞ്ജീവ് യാതൊന്നും സംസാരിക്കാതെ തലതാഴ്ത്തിയിരിക്കുകയായിരുന്നു. പ്രതി.കോടതിയിലേയ്ക്ക് കൊണ്ടുവരുമ്പോഴും ആരോടും ഒന്നും മിണ്ടിയില്ല സഞ്ജീവ് .

ഇടയ്ക്കിടെ കാതലീനെ അയാള്‍ നോക്കി.അവരുടെ കണ്ണിലും നിരാശയും സങ്കടവുമായിരുന്നു,

.മനമുരുകി ഒരമ്മ

.മനമുരുകി ഒരമ്മ

‘സംഭവിച്ചത് സംഭവിച്ചു.’പക്ഷെ മാനസിക സംഘര്‍ഷത്തിനു സംഭവശേഷം ചികിത്സയ്ക്ക് വിധേയനായ ചദ്ദയെ ഈ അവസ്ഥയില്‍ കൈവിടാന്‍ ഭാര്യ കാതലീനും കുടുംബവും തയാറാവില്ലെന്ന സൂചനകളാണ് കോടതിയില്‍ കണ്ടത്.ചദ്ദയുടെ കുടുംബാംഗങ്ങള്‍ കാതലീനുമായി ഇപ്പോഴും ഉറ്റ സൗഹൃദമാണ് പുലര്‍ത്തുന്നത്.

ഹാജരാകാന്‍ താമസിച്ചതിനാല്‍ കേസ് അല്പം നീട്ടിവയ്‌ക്കേണ്ടി വന്നു. നേരത്തെ കോടതി കേസ് വിളിച്ച സമയം സഞ്ജയ് കോടതിയില്‍ ഹാജരായിട്ടുണ്ടായിരുന്നില്ല. പ്രിസണ്‍ സര്‍വ്വീസിന്റെ സഹായത്തോടെയാണ് പ്രതിയെ കോടതിയല്‍ ഹാജരാക്കുന്നത്.

പ്രതി കോടതിയില്‍ സമയത്തെത്താഞ്ഞതില്‍ സൂപ്രണ്ട് പാറ്റ് ഡെസ്‌കിന്‍ ജഡ്ജ് ഡെവിന്‍സിനോട് ക്ഷമാപണം നടത്തി.

കൊലപാതക കുറ്റങ്ങള്‍ ചുമത്തപ്പെട്ട പ്രതികളെ 10.30നു തന്നെ കോടതിയില്‍ ഹാജരാക്കണമെന്നാണ് നിയമം. എന്നാല്‍ സഞ്ചീവ് ഹാജരായത് 11.15നാണ്. കോടതിയ ഇതില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

പ്രിസണ്‍ സര്‍വ്വീസ് ഓഫീസറോട് കോടതി സമയതാമസത്തിന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഡബ്ലിനിലെ സെന്‍ട്രല്‍ മാനസിക ആശുപത്രിയില്‍ നിന്നും പ്രതിയെ രാവിലെ 6മണിയോടെ തന്നെ കൊണ്ടു വന്നതാണെന്നും എന്നാല്‍ റോസ്‌കോമണില്‍ വച്ച് തങ്ങള്‍ക്ക് വഴിതെറ്റുകയായിരുന്നുവെന്നുമാണ് പ്രിസണ്‍ ഓഫീസര്‍ അറിയിച്ചത്.

12 വര്‍ഷമായി സര്‍വ്വീസില്‍ തുടരുകയാണെന്നും എഎ റൂട്ട് പ്ലാനര്‍ ഇല്ലാത്തത് പലപ്പോഴും പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും പ്രിസണ്‍ ഓഫീസര്‍ പറഞ്ഞത് കോടതിയുടെ അതൃപ്തിക്ക് കാരണമായി

Scroll To Top