Monday December 05, 2016
Latest Updates

കാര്‍ലോ കില്‍ക്കനിയിലെ വിജയം ശുഭ സൂചന,അയര്‍ലണ്ടിന്റെ ഭരണം പിടിയ്ക്കാന്‍ ഫിനാഫാള്‍ ഒരുങ്ങുന്നു 

കാര്‍ലോ കില്‍ക്കനിയിലെ വിജയം ശുഭ സൂചന,അയര്‍ലണ്ടിന്റെ ഭരണം പിടിയ്ക്കാന്‍ ഫിനാഫാള്‍ ഒരുങ്ങുന്നു 

കില്‍ക്കനി:മുഖ്യ പ്രതിപക്ഷ കക്ഷിയായ ഫിനാഫാള്‍ വമ്പിച്ച തിരിച്ചുവരവിനൊരുങ്ങുന്നുവെന്ന് സൂചനകള്‍.2011 ലെ തിരഞ്ഞെടുപ്പ് വരെ രാജ്യത്തെ പ്രധാനരാഷ്ട്രീയ പ്രസ്ഥാനവും ഏറ്റവും അധികം കാലം ഭരണകക്ഷിയുമായിരുന്ന ഫിനാഫാളിനെ 2008 ല്‍ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാര്‍ എന്ന പേര് ചാര്‍ത്തിയാണ് അയര്‍ലണ്ടിലെ ജനങ്ങള്‍ തോല്‍പ്പിച്ചു ഭരണത്തിന് പുറത്താക്കിയത്.ഇപ്പോഴിതാ എന്ട കെന്നി സര്‍ക്കാരിനെതിരെ ശക്തമായ മുന്നേറ്റത്തിനു പാര്‍ട്ടി തയാറാകുന്നതായി സൂചനകള്‍ 
തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം ഫിനാഫാളിന് കഴിഞ്ഞ ദിവസം ഐറിഷ് പാര്‍ലമെന്റിലെയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയം നേടാനായത് ശ്രദ്ധേയമായി.. കാര്‍ലോകില്‍കെന്നിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഫിനാഫാളിന്റെ ബോബി ആല്‍വാര്‍ടാണ് ടി ഡി യായി തിരഞ്ഞെടുക്കപ്പെട്ടത്.
കടുത്ത മത്സരം ഉണ്ടായിട്ടും സര്‍ക്കാര്‍ പാര്‍ട്ടികളെ മലര്‍ത്തിയടിക്കാന്‍ ഫിനാഫാളിന് കഴിഞ്ഞു.ഭരണ കക്ഷിയുടെ ടി ഡി രാജി വെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.ഇവിടെ ജയിക്കാനായത് ഫിനാഫാളിന്റെ അന്തസ് ഉയര്‍ത്തി.മാത്രമല്ല കഴിഞ്ഞ ലോക്കല്‍ ഇലക്ഷനിലും പാര്‍ട്ടി ഏറ്റവും അധികം സീറ്റുകള്‍ പിടിച്ചുവെന്ന് മാത്രമല്ല ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ രണ്ടാമതും എത്തി.ഫിനാ ഫാളിനെ എഴുതി തള്ളാനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇത് തരുന്നത്.
കാര്‍ലോ കില്ക്കനിയില്‍ നിന്നും ഫില്‍ ഹോഗന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ സ്ഥാനത്തേയ്ക്ക് പോയ ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഫിനഗേല്‍ പ്രതിനിധി ഡേവിഡ് ഫിറ്റ്‌സ് ജെറാള്‍ഡിനെ ആല്‍വാര്‍ഡ് മറികടന്നത്. ആല്‍വാര്‍ഡ് 18,713 വോട്ടുകള്‍ നേടിയപ്പോള്‍, ഫിറ്റ്‌സ്‌ജെറാള്‍ഡിന് നേടാനായത് 13,744വോട്ടുകള്‍ മാത്രമാണ്. സിന്‍ ഫീന്‍ സ്ഥാനാര്‍ത്ഥി കാതലീന്‍ ഫഞ്ചണ്‍ 10,806 വോട്ടുകള്‍ നേടിയപ്പോള്‍, റെന അയര്‍ലണ്ടിന്റെ പാട്രിക് മക്ഗീ 6,365 വോട്ടുകളാണ് നേടിയത്. ലേബര്‍ സ്ഥാനാര്‍ത്ഥി വില്ലീ ക്വിന്‍ കാര്‍ലോയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും, കില്‍കെന്നിയില്‍ പിടിച്ചു നില്‍ക്കാനായില്ല.
വിജയം ഫിനാഫാള്‍ പാര്‍ട്ടി തലവന്‍ മൈക്കല്‍ മാര്‍ട്ടിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. 2011ന് ശേഷം നടന്ന ആറ് ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത് മാര്‍ട്ടിനു മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‌ക്കെ അയര്‍ലണ്ടില്‍ വീണ്ടും ഭരണം പിടിക്കാന്‍ ഫിനാഫാളിന് ഇതും അനുകൂല ഘടകമായിരിക്കുകയാണ്.

Scroll To Top