Wednesday December 07, 2016
Latest Updates

കാര്‍ലോയില്‍ ഭീതി വളരുന്നു,കുടിയേറ്റക്കാര്‍ക്ക് നേരെ അതിക്രമം

കാര്‍ലോയില്‍ ഭീതി വളരുന്നു,കുടിയേറ്റക്കാര്‍ക്ക് നേരെ അതിക്രമം

കാര്‍ലോ:കൗണ്ടി കാര്‍ലോയുടെ വിവിധ ഭാഗങ്ങളില്‍ അക്രമി സംഘത്തിന്റെ വിളയാട്ടത്തിനെതിരെ കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്താന്‍ കൗണ്ടി കൗണ്‍സിലിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം യുവാക്കളായ സാമൂഹ്യ വിരുദ്ധരുടെ ഒരു സംഘം അമ്മയോടൊപ്പം കാര്‍ലോ ടൗണ്‍ പാര്‍ക്കില്‍ എത്തിയ ഒരു കുട്ടിയുടെ തലയില്‍ തീവെയ്ക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ നിരവധി സംഭവങ്ങള്‍ കാര്‍ലോയിലെ ജനസമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാഴ്ത്തിയിരുന്നു.കാര്‍ലോ സൗത്തിലെ മറ്റൊരു പാര്‍ക്കില്‍ വെച്ചും സമാനമായ സാഹചര്യത്തില്‍ ഒരു കുട്ടിയുടെ കൈയും കാലും അടിച്ചൊടിച്ചിരുന്നു.

കാര്‍ലോയുടെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് യൂറോ ചിലവിട്ട് സെക്യൂരിറ്റി സംവിധാനം വര്‍ധിപ്പിക്കാനാണ് കൗണ്ടി കൗണ്‍സിലിന്റെ തീരുമാനം.കൗണ്ടിയില്‍ അടുത്തിടെയായി വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റക്കാരുടെ നേരെയും അക്രമണമുണ്ടാകുന്നുണ്ട്.ലീമറിക്ക് കഴിഞ്ഞാല്‍ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം കുടിയേറ്റം ഉണ്ടായിട്ടുള്ള കൗണ്ടിയാണ് കാര്‍ലോ.

Scroll To Top