Monday December 05, 2016
Latest Updates

ലോകത്തിലെ രണ്ടാമത്തെ അതിസമ്പന്നന്‍ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി കേരളത്തിലേക്ക്

ലോകത്തിലെ രണ്ടാമത്തെ അതിസമ്പന്നന്‍ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി കേരളത്തിലേക്ക്

ലോകത്തെ രണ്ടാമത്തെ അതിസമ്പന്നനായ കാര്‍ലോസ് സ്ലിം മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിലെത്തുന്നു. അതും വന്‍കിട വ്യവസായികള്‍ അത്ര താല്പര്യം കാണിക്കാത്ത കേരളത്തില്‍. ജൂലൈയില്‍ മേക്ക് ഇന്‍ കേരളയുടെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളിലും മെക്‌സിക്കന്‍ കോടീഷ്വരനായ കാര്‍ലോസ് സ്ലിം പങ്കെടുക്കുമെന്നാണ് സൂചന.

അമേരിക്കന്‍ മൊവില്‍, ടെലിമാക്‌സ്, സാംസങ്ങ് മെക്‌സികോ, എന്നിങ്ങനെ ഒട്ടനവധി ബിസിനസ് സാമ്രാജ്യങ്ങലുടെ അധിപനായ കാര്‍ലോസ് മെക്‌സിക്കയുടെ വാരന്‍ ബാഫറ്റ് എന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ കാര്‍ലോസിന്റെ നിക്ഷേപം ടെലികോം മേഖലയില്‍ മാത്രമായി ഒതുങ്ങില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, വ്യാവസായികോല്പ്പാദനം, വിനോദം, മാധ്യമം, ഖനനം, ടൂറിസം, ടെക്‌നോളജി, റിയല്‍ എസ്‌റ്റേറ്റ് എന്നിങ്ങനെ വിവിധ മേഖലകള്‍ കാര്‍ലോസ് ഉന്നംവക്കുന്നതായാണ് സൂചന.

നിലവില്‍ വലിയ നിക്ഷേപകരുടെ സാന്നിധ്യമില്ലാത്തതിനാല്‍ കേരളത്തിലെ നിക്ഷേപസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കാര്‍ലോസിന്റെ ലക്ഷ്യം. സ്ലിമ്മിന്റെ കടന്നുവരവോടെ കേരളത്തിലെ വ്യവസായിക മേഖലയില്‍ പുത്തനുണര്‍വാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ജനസംഖ്യയുടെ വലിയൊരു ശതമാനം പ്രവാസികളായ കേരളത്തില്‍ തൊഴിലവസരങ്ങളുടെ കാര്യത്തിലും ഗണ്യമായ വര്‍ധന ഉണ്ടാകുമെന്നത് ആശാവഹമാണ്. രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ച സ്ലിം രാജ്യത്തെ ടെലികോം മേഖലയിലെ പ്രമുഖരുമായി ചര്‍ച്ച നടത്തിയിരുന്നു.

Scroll To Top