Sunday December 17, 2017
Latest Updates

അയര്‍ലണ്ടില്‍ കെയറര്‍മാരുടെ 370 ജോലി ഒഴിവുകള്‍

അയര്‍ലണ്ടില്‍ കെയറര്‍മാരുടെ 370 ജോലി ഒഴിവുകള്‍

ഡബ്ലിന്‍ :ആരോഗ്യ -സാമൂഹ്യ സേവനത്തിന് അവാര്‍ഡ് നേടിയ ബ്ലൂ ബേര്‍ഡ് കെയര്‍ രാജ്യത്തുടനീളം 370 പുതിയ കെയറര്‍മാരെ റിക്രൂട്ട് ചെയ്യുന്നു.
ആളുകള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് റിക്രൂട്ട്മെന്റിലൂടെ ബ്ലൂ ബേര്‍ഡ് കെയര്‍ ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ബ്രെയിന്‍ മാക്ഗോ പറഞ്ഞു:

രാജ്യമെമ്പാടും 26 ഓഫീസുകളോടെ നിലകൊള്ളുന്ന ബ്ലൂ ബേര്‍ഡ് കെയര്‍ ആധുനിക പ്രൊഫഷണല്‍ സേവനം എല്ലാ പ്രായത്തിലുമുള്ള വ്യക്തികള്‍ക്ക് അവരുടെ കഴിവുകളനുസരിച്ച് സുരക്ഷിതവും ഫലപ്രദവുമായി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു.

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ബ്ലൂ ബേര്‍ഡ് കെയര്‍ നാഷണല്‍ ക്വു മാര്‍ക്ക് പുരസ്‌കാരം നേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ജോലികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് https://www.irishjobs.ie/Recruiters/Bluebird-Care-8928.aspx?cid=Partner_INM__Bluebird സന്ദര്‍ശിക്കുക.

Scroll To Top