Sunday December 11, 2016
Latest Updates

തട്ടിപ്പുകളില്‍ നിന്നും നിങ്ങളുടെ പാസ്പോര്‍ട്ട് എങ്ങനെ സംരക്ഷിക്കാം?

തട്ടിപ്പുകളില്‍ നിന്നും നിങ്ങളുടെ പാസ്പോര്‍ട്ട് എങ്ങനെ സംരക്ഷിക്കാം?

രോ വര്‍ഷവും അയര്‍ലണ്ടില്‍ മോഷ്ടിക്കപ്പെടുന്ന പാസ്പോര്‍ട്ടുകള്‍ അനവധിയാണ്. ഇതുകാരണം ആയിരക്കണക്കിന് പൗണ്ടാണ് പലര്‍ക്കും നഷ്ടപ്പെടുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഈ നഷ്ടം ഒഴിവാക്കാം. അവ എന്തെല്ലാമാണെന്നു നോക്കൂ:
1. പാസ്പോര്‍ട്ട് കയ്യിലുള്ളപ്പോള്‍ ചുറ്റിലുമുള്ള അപരിചിതരെ പ്രത്യേകം ശ്രദ്ധിക്കുക. ഏതെങ്കിലും അപരിചിതര്‍ നിങ്ങളോട് സംസാരിക്കാനും മറ്റുമായി പ്രത്യേക താല്‍പര്യമെടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.

2. പുറത്തു പോകുമ്പോള്‍ അത്യാവശ്യമുള്ളപ്പോള്‍ മാത്രം പാസ്പോര്‍ട്ട് കയ്യില്‍ കരുതുക. പാസ്പോര്‍ട്ടിന്റെ കോപ്പി എടുത്ത് കയ്യില്‍ കരുതുന്നതാണ് നല്ലത്.

3. ടാക്സി വിളിച്ചാല്‍ പാസ്പോര്‍ട്ടുകള്‍ അലക്ഷ്യമായി അവയില്‍ വയ്ക്കരുത്. പാസ്പോര്‍ട്ട് തട്ടിപ്പുകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ടാക്സി കാറുകളിലാണ്.

4. പാസ്പോര്‍ട്ടിന്റെ കോപ്പികള്‍ സുഹൃത്തുക്കളുടെ കയ്യില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുക. കോപ്പികള്‍ മെയിലില്‍ സൂക്ഷിക്കുകയും ചെയ്യുക. പാസ്പോര്‍ട്ട് മോഷ്ടിക്കപ്പെടുന്ന പക്ഷം ഇത് ഉപകാരപ്പെടും.

5. പാസ്പോര്‍ട്ടിന്റെ വാലിഡിറ്റി പരിശോധിക്കുക. ചില രാജ്യങ്ങളില്‍ യാത്ര കഴിഞ്ഞ് 6 മാസം വരെ പാസ്പോര്‍ട്ടിന് വാലിഡിറ്റിയുണ്ടാകണമെന്ന് നിയമമുണ്ട്.

6. എവിടെപ്പോയാലും പാസ്പോര്‍ട്ടിനു മേല്‍ എപ്പോഴും ഒരു കണ്ണുണ്ടാകണം. ബാഗിലാണ് പാസ്പോര്‍ട്ട് എങ്കില്‍ ബാഗ് അലക്ഷ്യമായി വയ്ക്കാതിരിക്കുക.

ഐറിഷ് വിദേശകാര്യമന്ത്രിയായ ചാര്‍ലി ഫല്‍നാഗന്റെ നേതൃത്വത്തില്‍ പാസ്പോര്‍ട്ട് സര്‍വീസ് മികച്ചതാക്കാന്‍ ഒരു സര്‍വേ ഇപ്പോള്‍ നടന്നുവരുന്നുണ്ട്. സര്‍വേയില്‍ പങ്കെടുക്കാനായി dfa.ie/passport-survey എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Scroll To Top