Tuesday June 27, 2017
Latest Updates

സിബിസിഐ പ്രസിഡണ്ട് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവാ അയര്‍ലണ്ടില്‍ സന്ദര്‍ശിക്കാനെത്തുന്നു

സിബിസിഐ പ്രസിഡണ്ട് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവാ അയര്‍ലണ്ടില്‍ സന്ദര്‍ശിക്കാനെത്തുന്നു

ഡബ്ലിന്‍ :മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും,ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി(സിബിസിഐ)യുടെ പ്രസിഡണ്ടും,തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പുമായ മോറോന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവാ ഹൃസ്വ സന്ദര്‍ശനത്തിന്നായി ഡബ്ലിനിലെത്തുന്നു.

ജൂണ്‍ 19 ന് വൈകിട്ട് 5.45 ന് ഡബ്ലിനിലെ റൗളയിലുള്ള ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ദേവാലയത്തിലെത്തുന്ന അത്യുന്നത കര്‍ദ്ദിനാളിനെ സഭാ സമൂഹവും,ഡബ്ലിനിലെ പൗരാവലിയും ചേര്‍ന്ന് വരവേല്‍ക്കും.

6 മണിയ്ക്ക് കര്‍ദിനാളിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കപ്പെടും.ഫാ,എബ്രഹാം പതാക്കല്‍,ഫാ.തോമസ് മടക്കുംമൂട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.
തുടര്‍ന്ന് നടത്തപ്പെടുന്ന സ്വീകരണയോഗത്തില്‍ സഹോദരസഭകളുടെ പ്രതിനിധികളും,സഭാ നേതാക്കളും പങ്കെടുക്കും.

കത്തോലിക്കാ ബാവായുടെ സന്ദര്‍ശനപരിപാടികള്‍ വിജയകരമാക്കാന്‍ സീറോ മലങ്കര സഭാ ചാപ്ല്യന്‍ ഫാ.എബ്രഹാം പതാക്കലിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.
വാര്‍ത്ത:രാജേഷ് വര്‍ഗീസ്

Scroll To Top