Tuesday January 17, 2017
Latest Updates

ഡബ്ലിനില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍

ഡബ്ലിനില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍

ഡബ്ലിന്‍:വൃദ്ധ ദമ്പതികള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് മരിച്ച നിലയില്‍.സ്വന്തം വീട്ടിലാണ് 80 വയസ്സു പ്രായമുളള ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചര്‍ച്ച് ടൗണിലെ ലാന്‍സ്‌കേപ് റോഡിലുളള വീട്ടിലാണ് സംഭവം.

വീട് പൂട്ടി കിടന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുറിയിലായിരുന്നു
മൃതദേഹങ്ങള്‍ കണ്ടത്. വിഷമടങ്ങിയ പുകശ്വസിച്ചാണ് ഇരുവരും മരണപ്പെട്ടതാണെന്ന് പ്രാഥമിക സൂചന. 

കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം ഏന്താണെന്ന് വ്യക്തമാകു.മരണം ദുരൂഹത ഉയര്‍ത്തുന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ ഭീതിയിലാണ്.ദമ്പതികളുടെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പ്രദേശിക കൗണ്‍സിലര്‍ ഷെ ബര്‍നന്‍ പറഞ്ഞു.

അയര്‍ലണ്ടില്‍ വീടുകളില്‍ ഹീറ്റിംഗ് സിസ്റ്റത്തില്‍ നിന്നോ വീടുകളില്‍ ഉപയോഗിക്കുന്ന മറ്റ് ഇന്ധനങ്ങളില്‍ നിന്നോ വിഷവാതകം ശ്വസിച്ച് ശരാശരി രണ്ട് പേരെങ്കിലും എല്ലാ വര്‍ഷവും മരിക്കാറുണ്ട്.

Scroll To Top