Saturday December 03, 2016
Latest Updates

കരുതിയിരിക്കുക ! നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മോഷണം പെരുകുന്നു

കരുതിയിരിക്കുക ! നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മോഷണം പെരുകുന്നു

ഡബ്ലിന്‍ :നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മോഷണം പെരുകുന്നതായി ഗാര്‍ഡ വെളിപ്പെടുത്തി. നോര്‍ത്ത് ഡബ്ലിന്‍ ഏരിയയിലാണ് ഇത്തരം മോഷണങ്ങള്‍ അധികവും അരങ്ങേറുന്നത്.

പാര്‍ക്ക് ചെയ്ത കാറില്‍ ഉടമസ്ഥര്‍ വച്ചിട്ടു പോകുന്ന ഹാന്റ്ബാഗുകളും മറ്റുമാണ് മോഷ്ടാക്കള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ഗാര്‍ഡ അറിയിച്ചു. ഇത്തരം കാര്യങ്ങളില്‍ അല്പം കൂടി കരുതല്‍ പൊതുജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും ഗാര്‍ഡ മുന്നറിയിപ്പു നല്‍കി.

സ്വോര്‍ഡിലെയും മാലഹൈഡിലെയും അതിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് സൂപ്രണ്ട് റൊനാന്‍ ഗല്ലിഗന്‍ പറഞ്ഞു.

ഇപ്പോള്‍ തങ്ങള്‍ കൂടുതലായി ശ്രദ്ധിക്കുന്നത് ലോര്‍ത്ത് ഡബ്ലിന്‍ ഏരിയയില്‍ നട്ക്കുന്ന മോഷണങ്ങളിലാണെന്നും, കാര്‍ കുത്തിത്തുറന്ന് മോഷണങ്ങള്‍ നടക്കുന്നതായി ഇവിടെനിന്നും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതായും റൊനാന്‍ പറഞ്ഞു.ഇത്തരത്തില്‍ പല പ്രദേശങ്ങളിലും കാര്‍ കുത്തിത്തുറന്ന് മോഷണങ്ങള്‍ നടക്കുന്നതായി സൂപ്രണ്ട് പറഞ്ഞ്.

പകല്‍വെളിച്ചത്തിലാണ് ഇത്തരം മോഷണങ്ങള്‍ നടക്കുന്നത്. പലരും കാറുകള്‍ പാര്‍ക്ക് ചെയ്ത് നടക്കാനിറങ്ങുന്ന സമയങ്ങളിലാണ് മോഷ്ടാക്കള്‍ കാര്യം നടത്തുന്നതെന്നും, ഇത്തരം മോഷ്ടാക്കള്‍ കൂട്ടമായോ തനിച്ചോ നിന്ന് കാറിന്റെ ഉടമകളെ ശ്രദ്ധിക്കുകയാവാം എന്ന് സിഎല്‍എല്‍ആര്‍ ഈഗന്‍ ഒ’ബ്രിയാന്‍ പറഞ്ഞു. കാര്‍പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വച്ചിരിക്കുന്ന സിസിടിവി മോഷണത്തെ പ്രതിരോധിക്കാനുള്ള തെളിവുകള്‍ നല്‍കുന്നില്ലെന്ന് ഒ’ബ്രിയാന്‍ കൂട്ടിച്ചേര്‍ത്തു.

മാലഹൈഡ് ഡിമെന്‍സില്‍ അടുത്ത ആഴ്ച്ചയ്ക്കുള്ളില്‍ തന്നെ കാര്‍പാര്‍ക്കുകളില്‍ പബ്ലിക് ലൈറ്റിംഗ് ഏര്‍പ്പെടുത്തുമെന്നും കൗണ്‍സില്‍ വക്താവ് അറിയിച്ചു.

എല്ലാ പ്രമുഖ കാര്‍പാര്‍ക്കിംഗ് സ്ഥലങ്ങളിലും ക്യാമറകളും പബ്ലിക് ലൈറ്റിംഗും ഏര്‍പ്പെടുത്തിയാല്‍ ഇത്തരം മോഷണങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാം എന്നാണ് കൗണ്‍സില്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Scroll To Top