Tuesday December 06, 2016
Latest Updates

34 ഉടമസ്ഥന്മാരെ സേവിച്ച അയര്‍ലണ്ടിലെ കാര്‍ !

34 ഉടമസ്ഥന്മാരെ സേവിച്ച അയര്‍ലണ്ടിലെ കാര്‍ !

ഡബ്ലിന്‍:നിങ്ങളുടെ കാര്‍ എത്ര തവണ കൈമാറ്റം ചെയ്യപ്പെട്ട ശേഷമാണ് നിങ്ങളുടെ കൈവശം എത്തിപ്പെട്ടത്?അയര്‍ലണ്ടിലെ മലയാളികള്‍ ഉത്തരം പറഞ്ഞാല്‍ അത് പരമാവധി മൂന്നോ നാലോ എന്ന് പറയും.എന്നാല്‍ 34 തവണ ഉടമസ്ഥന്‍മാരെ മാറ്റിയ ഭാഗ്യം കിട്ടിയ ഒരു കാര്‍ ഇപ്പോഴും അയര്‍ലണ്ടില്‍ ഓടുന്നുണ്ട് എന്നറിയുമോ ? അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 22,000 കാറുകള്‍ക്ക് മുമ്പ് പത്തിലധികം ഉടമകള്‍ ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. കാര്‍ടെല്‍ കാര്‍ ചെക്ക് വെബ്‌സൈറ്റില്‍ നടത്തിയ ഒരു സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍.ഡബ്ലിനിലെ 5,300 ഓളം കാറുകള്‍ക്ക് പത്ത് ഉടമകള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടവയാണ്. കോര്‍ക്കിലെ 2,500 വാഹനങ്ങള്‍ക്കും ലീഷാമിലെ 176 വാഹനങ്ങള്‍ക്കും പത്ത് ഉടമകള്‍ ഉണ്ടായിരുന്നു. 

അയര്‍ലണ്ടിലെ ഭൂരിപക്ഷം കാറുകളും ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ഉടമയുടെ കൈവശമാണ്. സര്‍വേയില്‍ ഒരു കാര്‍ 34 പേര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തി. നിലവില്‍ 868003 കാറുകളാണ് ഒന്നാം ഉടമയുടെ കൈവശമുള്ളത്. 860573 കാറുകള്‍ രണ്ടാം ഉടമയുടെ കൈവശവും 518342 കാറുകള്‍ മൂന്നാം ഉടമയുടെയും കൈവശമാണ്. അയര്‍ലണ്ടിലെ കാറുടമകള്‍ ഒരു കാര്‍ ശരാശരി 9.38 വര്‍ഷം ഉപയോഗിക്കുന്നതായി സര്‍വേയില്‍ വ്യക്തമായി. 

ഓരോ കാറിനും ശരാശരി 2.64 ഉടമകളുണ്ട്. ഓരോ ഉടമയും ശരാശരി 3.55 വര്‍ഷത്തിനിടെ കാറുകള്‍ വില്‍ക്കുന്നതായും സര്‍വേയില്‍ വ്യക്തമായി. ഉപയോഗിച്ച കാര്‍ വാങ്ങുമ്പോള്‍ ഉടമകളുടെ എണ്ണം ശ്രദ്ധിക്കണമെന്ന് കാര്‍ടെല്‍ വക്താവ് ജെഫ് ആഹെണ്‍ പറഞ്ഞു. ഉടമകളുടെ എണ്ണം കൂടുന്നതനുസരിച്ച് കാറിന്റെ തകരാറുകളും കൂടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ പേര്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെട്ട കാര്‍ വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് കാര്‍ടെല്‍ നിര്‍ദ്ദേശിച്ചു.

Scroll To Top