Thursday December 08, 2016
Latest Updates

ജീവന്‍ വേണോ കാറ് വേണോ… ?ഡബ്ലിനിലെ ചില ഭീകര കാഴ്ച്ചകള്‍

ജീവന്‍ വേണോ കാറ് വേണോ… ?ഡബ്ലിനിലെ ചില ഭീകര കാഴ്ച്ചകള്‍

ഡബ്ലിന്‍:മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കാര്‍ വില്പ്പനയ്ക്കായി എത്തിയ ഡബ്ലിനിലെ യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടി കൊണ്ട് പോയതായി പരാതി.

തന്റെ ഹോണ്ട ഇന്റഗ്ര കാര്‍ ഡോണ്‍ ഡീലില്‍ വില്പ്പനയ്ക്കായി പരസ്യം ചെയ്ത യുവാവിനെ ലോങ്ങ് മൈല്‍ റോഡിലെ ലിഡിലിന് സമീപത്തേയ്ക്ക് വിളിച്ചു വരുത്തിയ രണ്ട് പേരാണ് കാര്‍ തട്ടിക്കൊണ്ടു പോയത്.ഇവരില്‍ ഒരാള്‍ ഐറിഷ് വംശജനും മറ്റേയാള്‍ ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യക്കാരനുമാണെന്ന് കരുതുന്നതുമായി യുവാവ് പറഞ്ഞു.

ടെസ്റ്റ് ഡ്രൈവിനു പോകണമെന്ന് ആവശ്യം സമ്മതിച്ച ഇവര്‍ റെഡ് കൗവിലൂടെ എം 50 യിലേയ്ക്ക് കടന്നപ്പോള്‍ ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യക്കാരന്‍ യുവാവിനോട് ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ കൂട്ടാക്കിയില്ല.ഇതേ തുടര്‍ന്ന് അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയായിരുന്നു.ബാലിമൌണ്ട് എക്‌സിറ്റില്‍ എത്തിയപ്പോള്‍ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ കൊള്ളക്കാര്‍ യുവാവിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

വിസമ്മതിച്ച യുവാവിനോട് ജീവന്‍ വേണോ കാറ് വേണോ എന്ന് തീരുമാനിക്കാമെന്നു കൊള്ളക്കാര്‍ പറഞ്ഞു.കാറിനു പുറത്തു ചവിട്ടിയിറക്കിയ യുവാവിന്റെ കഴുത്തില്‍ മൂര്‍ച്ചയേറിയ ബ്ലേഡ് ചേര്‍ത്ത് വെച്ച് കൈയ്യില്‍ നിന്നും വില കൂടിയ ഫോണും കൂടി പിടിച്ചു വാങ്ങി.ഭയന്ന് വിറച്ച യുവാവിനെ റോഡില്‍ തള്ളി പിന്നീട് കൊള്ളക്കാര്‍ കാര്‍ ഓടിച്ചു പോയി.

തന്റെ പ്രിയപ്പെട്ട കാര്‍ നഷ്ട്ടമായ സങ്കടത്തിലാണ് യുവാവ്.കാര്‍ കണ്ടു കിട്ടാന്‍ സഹായിക്കുന്നവര്‍ക്ക് 500 യൂറോ ഇനാമായി ഇയാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

Scroll To Top