Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ കാര്‍ തട്ടിപ്പുകാര്‍ വരുന്ന നാല് പ്രധാന വഴികള്‍,ജാഗ്രതൈ….

അയര്‍ലണ്ടിലെ കാര്‍ തട്ടിപ്പുകാര്‍ വരുന്ന നാല് പ്രധാന വഴികള്‍,ജാഗ്രതൈ….

ഡബ്ലിന്‍:കാറുകള്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും കാര്‍ കള്ളന്മാര്‍ ഉപയോഗിക്കുന്ന നാല് പ്രധാന തട്ടിക്കല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ജാഗരൂകരായിരിക്കുവാന്‍ ഗാര്‍ഡയുടെ നിര്‍ദ്ദേശം. താഴെ പറയുന്ന നാല് മാര്‍ഗങ്ങളാണ് കാര്‍ വില്‍പ്പനയ്ക്കായി അഥവാ വാങ്ങുന്നവരെ കുരുക്കുന്നതിനാായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വഴികള്‍.കാത്തിരിക്കുന്ന വഞ്ചന മനസിലാക്കാതെ കുരുക്കില്‍ പെട്ടാല്‍ പണവും മാനവും പോയതു തന്നെ.
1. മോഷ്ടിച്ച വാഹനങ്ങള്‍ : വളരെപ്പെട്ടെന്ന് വില്‍ക്കപ്പെടുന്നവയാണ് ഇത്തരം വാഹനങ്ങള്‍ കാര്‍ പാര്‍ക്കുകളില്‍ വെച്ച് ഇവ ഓഫര്‍ ചെയ്യപ്പെടാം.വ്യാജ നമ്പര്‍ പ്ലേറ്റുകളും രേഖകളും ഉപയോഗിച്ചാവും ഇവ വില്‍ക്കുക. ചേസിസ് നമ്പര്‍ (വി ഐ എന്‍ ) വെഹിക്കിള്‍ രജിസട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ ( വി ആര്‍ സി) എന്നിവ പരിശോധിക്കുക.ചേസിസില്‍ കൊത്തിയിരിക്കുന്ന 17 അക്കങ്ങളുള്ള നമ്പരില്‍ പോറലുകളോ മായ്ച്ച അടയാളങ്ങളോ കണ്ടാല്‍ യാതൊരു കാരണവശാലും ആ കാര്‍ വാങ്ങരുത്. 
2. വ്യാജ ബാങ്ക് ഡ്രാഫ്റ്റ്: വാഹനം വാങ്ങുമ്പോഴല്ല വില്‍ക്കുമ്പോള്‍ കാത്തിരിക്കുന്ന ചതിക്കെണിയാണ് ഇത്. വ്യാജ ബാങ്ക് ഡ്രാഫ്റ്റുമായി വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ ഇവര്‍ നിങ്ങളുടെ കാര്‍ വാങ്ങാന്‍ വരും. കാരണം അടുത്ത ദിവസങ്ങളില്‍ ഡ്രാഫ്റ്റ് വ്യാജമാണോ എ്ന്ന് പരിശോധിക്കാന്‍ കഴിയില്ല എ്ന്ന് ഈ വിരുതന്മാര്‍ക്ക് അറിയാം.യാതൊരു കാരണവശാലും ബാങ്കിന്റെ പ്രവര്‍ത്തനമുള്ള മണിക്കൂറുകളില്‍ അല്ലാതെ ഡ്രാഫ്റ്റുകള്‍ സ്വീകരിക്കരുത്.തരുന്ന ആളെ അത് പരിശോധിക്കാന്‍ ബാങ്കിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ കഴിഞ്ഞാല്‍ ഏറ്റവും നല്ലത്.ഒറിജന്ല്‍ ആണെന്ന് ഉറപ്പ് വരുത്താതെ യാതൊരു കാരണവശാലും ബാങ്ക് ഡ്രാഫ്റ്റുകള്‍ സ്വീകരിക്കരുത് 
3 ഡിപ്പോസിറ്റ് സ്‌കാം: മറ്റേതെങ്കിലും വൈബ് സൈറ്റില്‍ ആരെങ്കിലും കാറു വില്‍ക്കാന്‍ നല്‍കിയ പരസ്യത്തില്‍ നിന്ന് ഫോട്ടോയും മറ്റും പേസ്റ്റ് ചെയ്ത് കാഴ്ചയില്‍ നിയമ വിധേയമമെന്നു തോന്നാവുന്ന മറ്റു പരസ്യങ്ങള്‍ നല്‍കും ചില കള്ളന്മാര്‍.അടി പൊളി കാറുകളാവും പരസ്യത്തില്‍.വിലയോ കുറവും. കാറ് കൈമാറുന്നതിന് മുമ്പ് പണം അവര്‍ തരുന്ന അക്കൗണ്ടില്‍ നിശ്ചിത ശതമാനം ഡെപ്പോസിറ്റ് ചെയ്യാനാവും നിര്‍ദ്ദേശം. കാര്‍ ഓടിച്ചു നോക്കി പരിശോധിക്കാതെയും അക്കൗണ്ടിന്റെ നിജസ്ഥിതി ബോദ്ധ്യപ്പെടാതെയും ആരുടെയെങ്കിലും അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്ന മണ്ടത്തരം കാട്ടാതിരിക്കുക. 
4. ക്യാഷ് സ്‌കാം : ഒരു രേഖയും കയ്യില്‍ ഇല്ലാത്ത ഒരാള്‍ നിങ്ങളെ ഒരു കാര്‍ കാണിക്കുന്നു. പണ്ട് മുതലേ ഉള്ള വിദ്യ ഉപയോഗിക്കുന്നു. തനിക്ക് നേരത്തേ വ്യാജ നോട്ട് കിട്ടി അബദ്ധം പറ്റിയിട്ടുണ്ട് എന്നും അതിനാല്‍ യൂറോയുടെ സത്യസന്ധത ഉറപ്പു വരുത്തണമെന്നും പറയുന്ന ഇവര്‍ നിങ്ങള്‍ നോക്കാന്‍ കൊടുക്കുന്ന പണവുമായി ഓടിക്കളയു്ന്നു. വി ഐ എന്നും വി ആര്‍ സിയും വില്‍ക്കാന്‍ വരുന്ന ആളിന്റെ തിരിച്ചറിയല്‍ കാര്‍ഡും മേല്‍വിലാസവും പരിശോധിക്കാതെയും കാര്‍ ഓടിച്ചു നോക്കാതെയും പണം കയ്യില്‍ കൊടുക്കാനേ പാടില്ല എന്നതാണ് ഇതിനുളള പ്രതിവിധി.

Scroll To Top