Friday December 09, 2016
Latest Updates

300 യൂറോയ്ക്ക് വാങ്ങുന്ന കാറുകള്‍ മറിച്ചു വില്‍ക്കുന്നത് 1200 യൂറോയ്ക്ക്!,അയര്‍ലണ്ടില്‍ വ്യാജ എന്‍ സി ടി സംഘടിപ്പിച്ച് വാഹന വില്‍പ്പന പെരുകുന്നു 

300 യൂറോയ്ക്ക് വാങ്ങുന്ന കാറുകള്‍ മറിച്ചു വില്‍ക്കുന്നത് 1200 യൂറോയ്ക്ക്!,അയര്‍ലണ്ടില്‍ വ്യാജ എന്‍ സി ടി സംഘടിപ്പിച്ച് വാഹന വില്‍പ്പന പെരുകുന്നു 

ഡബ്ലിന്‍ :വ്യാജ എന്‍സിടി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വാഹന വില്‍പ്പന നടത്തുന്ന സംഘം ബാലിമൂണ്‍ മേഖലയില്‍ വ്യാപകമാകുന്നതായി പരാതി. ഡബ്ലിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടന്നു വരുന്ന ഈ തട്ടിപ്പുകള്‍ വെളിച്ചത്തു കൊണ്ടു വരുന്നതിനായി ഗാര്‍ഡയുടെ പ്രത്യേക യൂണിറ്റ് ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ട്.

വിപണിയില്‍ നിന്ന് ഉപയോഗ ശൂന്യമായ കാറുകള്‍ വാങ്ങി അതിന് വ്യാജ എന്‍സിടി സര്‍ട്ടിഫിക്കറ്റ്, വ്യാജ ടാക്‌സ് പ്ലേറ്റ്, ലോഗ് ബുക്ക് എന്നിവസംഘടിപ്പിച്ച് വില്‍ക്കുകയാണ് സംഘം ചെയ്യുന്നത്. ഓരോ കാര്‍ വില്‍ക്കുമ്പോള്‍,മുടക്കിയ വിലയുടെ അഞ്ചിരട്ടി വരെ ഇവര്‍ക്ക് ലഭിക്കും.300 യൂറോയ്ക്ക് വാങ്ങുന്ന കാര്‍ 1200 യൂറോയ്ക്കായിരിക്കും വില്‍ക്കുക. ഒരു കാറില്‍നിന്ന് വലിയ തുക ലഭിക്കില്ലെന്നിരിക്കെ ഒരാഴ്ച്ചയില്‍ തന്നെഇവര്‍ ഇത്തരത്തിലുള്ള നിരവധി വാഹന കൈമാറ്റങ്ങള്‍ നടത്തുന്നുണ്ടാകണം എന്ന് വേണം അനുമാനിക്കാന്‍.വാഹനങ്ങള്‍ പൊതു മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നവര്‍ക്ക് ഇത്തരം സംഘങ്ങള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.പിടിയ്ക്കപ്പെട്ടാല്‍ വാഹനവും പണവും പോകുമെന്ന് മാത്രമല്ല ചെയ്യാത്ത കുറ്റത്തിന് കേസിലും കുടുങ്ങും.

ഗാര്‍ഡയുടെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഈ സംഘത്തിന്റെ വാഹന വില്‍പ്പന തകൃതിയായി നടക്കുന്നുണ്ടെന്നാണ് സൂചനകള്‍. അച്ഛനും മകനുമടങ്ങുന്ന ഒരു കുടുംബമാണ് ഇത്തരം തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതെന്നാണ് ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മയക്കുമരുന്ന്കള്ളക്കടത്ത്, വാഹന മോഷണം എന്നിവയിലൂടെ കുപ്രസിദ്ധി നേടിയ ഒരു ഗ്യാംഗുമായി ഈ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നും മിക്ക ഓപ്പറേഷന്‍സുംഇവര്‍ ഒരുമിച്ചാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ഗ്യാംഗ് മോഷ്ടിക്കുന്ന വാഹനങ്ങള്‍ അയര്‍ലണ്ടില്‍നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്.

Scroll To Top