Sunday October 22, 2017
Latest Updates

ബ്രെക്‌സിറ്റ് ബാധിച്ചു,അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പന കുറഞ്ഞു

ബ്രെക്‌സിറ്റ് ബാധിച്ചു,അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പന കുറഞ്ഞു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പന കുറഞ്ഞതായി റിപ്പോര്‍ട്ട്. 2016 ഫെബ്രുവരിയെ അപേക്ഷിച്ച് 2017 ഫെബ്രുവരിയില്‍ പുതിയ കാറുകളുടെ വില്‍പ്പനയില്‍ 21% ഇടിവ് നേരിട്ടതായാണ് റിപ്പോര്‍ട്ട്. ബ്രെക്സിറ്റ് മോട്ടോര്‍ വ്യവസായത്തെ ബാധിച്ചുതുടങ്ങുന്നതിന്റെ സൂചനയായാണ് വിദഗദ്ധര്‍ ഇതിനെ കാണുന്നത്. ബ്രെക്സിറ്റ് ഈ മേഖലയില്‍ സാമ്പത്തിക അസ്ഥിരത ഉണ്ടാക്കിയിരിക്കുകയാണ്. സൊസൈറ്റ് ഓഫ് ദി ഐറിഷ് മോട്ടോര്‍ ഇന്‍ഡസ്ട്രി ആണ് കണക്കുകള്‍ പുറത്തിറക്കിയത്.

മാര്‍ക്കറ്റ് ഷെയര്‍ പിടിക്കാനായി ഡീലര്‍മാരും ഡിസ്ട്രിബ്യൂട്ടര്‍മാരും ലാസ്റ്റ് മിനുട്ട് രജിസ്ട്രേഷനുകള്‍ നടത്തുകയാണ്. ശേഷം ഈ കാറുകള്‍ ഡിസ്‌കൗണ്ട് വിലയ്ക്ക് വില്‍ക്കും.

ബ്രെക്സിറ്റിനെ തുടര്‍ന്ന് സ്റ്റെര്‍ലിങ്ങിന്റെ മൂല്യമിടിഞ്ഞതും പുതിയ കാറുകളുടെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നും ചെറിയ വിലയ്ക്ക് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ലഭിക്കുമ്പോള്‍ പുതിയ കാറുകള്‍ വാങ്ങാന്‍ ഐറിഷുകാര്‍ മടിക്കുകയാണ്.

കഴിഞ്ഞ മാസം രാജ്യത്ത് ഉണ്ടായ ആകെ രജിസ്ട്രേഷനുകള്‍ 17,128 ആണ്.

Scroll To Top