Friday December 02, 2016
Latest Updates

5 ലക്ഷം ഫോക്‌സ് വാഗണ്‍ കാറുകള്‍ തിരിച്ചു വിളിച്ചു 

5 ലക്ഷം ഫോക്‌സ് വാഗണ്‍ കാറുകള്‍ തിരിച്ചു വിളിച്ചു 

ന്യൂയോര്‍ക്ക് :യഥാര്‍ത്ഥ മലിനീകരണത്തിന്റെ തോത് മറച്ച് വെക്കുന്ന  5 ലക്ഷം കാറുകള്‍ അമേരിക്കയില്‍ നിന്ന് തിരിച്ചു വിളിക്കാനുളള ഉത്തരവ് ഫോക്‌സ് വാഗണിന് ലഭിച്ചു.ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഉപകരണം ലാബ് ടെസ്റ്റുകള്‍ പാസ്സാകാന്‍ ഫോക്‌സ് വാഗണ്‍ കാറുകളെ സഹായിക്കുന്നു.

യഥാര്‍ത്ഥത്തില്‍ കാറുകള്‍ പുറത്ത് വിടന്നത് എമിഷന്‍ സ്റ്റാന്‍ഡേര്‍ഡുകളുടെ 40 മടങ്ങ് പുകയാണ്. സമീപവര്‍ഷങ്ങളില്‍ അമേരിക്കന്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി,രാജ്യത്തിന്റെ ക്ലീന്‍ എയര്‍ ആക്ട് ലംഘിക്കുന്നതിനെതിരെ സ്വീകരിക്കുന്ന കടുത്ത നടപടികളുടെ ഭാഗമാണ് ഈ ഉത്തരവ്. 18 ബില്യണ്‍ യു എസ് ഡോളറാണ് ഈ തിരിച്ചു വിളിയുടെ ചിലവ്!

Scroll To Top