Monday July 24, 2017
Latest Updates

വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല; സെന്റ് ജെയിംസസ് ഹോസ്പിറ്റലിലെ നഴ്സുമാര്‍ സമരത്തിനൊരുങ്ങുന്നു

വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല; സെന്റ് ജെയിംസസ് ഹോസ്പിറ്റലിലെ നഴ്സുമാര്‍ സമരത്തിനൊരുങ്ങുന്നു

ഡബ്ലിന്‍:വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാര്‍ക്കിങ് സ്പേസ് ഇല്ലാത്തതിനെത്തുടര്‍ന്ന് സെന്റ് ജെയിംസസ് ഹോസ്പിറ്റലിലെ നഴ്സുമാര്‍ പ്രതിസന്ധിയില്‍. പുതുതായി നിര്‍മ്മിക്കുന്ന നാഷണല്‍ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലിനു (എന്‍.സി.എച്ച്)വേണ്ടി 300ഓളം പാര്‍ക്കിങ് സ്പേസ് എടുത്തു കളഞ്ഞതോടെയാണ് നഴ്സുമാര്‍ പാര്‍ക്കിംഗ് സൗകര്യം ഇല്ലാതെ ആശുപത്രി ജീവനക്കാര്‍ ബുദ്ധിമുട്ടിലായത്. പാര്‍ക്കിങ്ങിനായി മറ്റ് സ്ഥലങ്ങള്‍ ഉപയോഗിക്കാമെന്ന് മാനേജ്മെന്റ് പറഞ്ഞിട്ടുണ്ടെങ്കിലും ചില ഷിഫ്റ്റുകള്‍ കഴിയുമ്പോഴേയ്ക്കും ഈ സ്ഥലങ്ങള്‍ അടച്ചിരിക്കും. മാത്രമല്ല മറ്റ് പാര്‍ക്കിങ് സ്പേസുകള്‍ വളരെ വേഗം തന്നെ നിറയുകയും ചെയ്യുന്നു.

ഇതിനെത്തുടര്‍ന്ന് മാനേജ്മെന്റിനെതിരെ സമരം നടത്താന്‍ ദി ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍ (ഐ.എന്‍.എം.ഒ) ആലോചിക്കുന്നുണ്ട്. ഹോസ്പിറ്റലില്‍ നിന്നും അര്‍ദ്ധ രാത്രിക്കും മറ്റും ദൂരെയുള്ള പാര്‍ക്കിങ് സ്ഥലത്തേയ്ക്ക് നടന്നു പോകുന്നത് അപകടകരമാണ് എന്ന് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഹോസ്പിറ്റലില്‍ നിന്നും ദൂരെ താമസിക്കുന്നവര്‍ക്ക് സമയത്തിന് ജോലിക്ക് എത്താന്‍ വാഹനം അത്യാവശ്യവുമാണ്.

സംഭവത്തെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ നിന്നും നഴ്സുമാര്‍ കൂട്ടത്തോടെ മറ്റിടങ്ങളിലേയക്ക് ജോലി തേടിപ്പോകുകയാണെന്ന് സെന്റ് ജെയിംസസ് ഹോസ്പിറ്റല്‍ വക്താവ് പറഞ്ഞു. ഇതുകാരണം ഹോസ്പിറ്റലില്‍ സ്റ്റാഫിന്റെ കുറവ് അനുഭവപ്പെടുകയാണ്.

Scroll To Top