Saturday December 10, 2016
Latest Updates

ഈ വര്‍ഷം നിങ്ങളുടെ പഴയ കാര്‍ മാറ്റി പുതിയത് വാങ്ങുന്നുവോ? ഒന്നര ലക്ഷത്തോളം പേര്‍ ഈ വര്‍ഷം പുതിയ കാറുകള്‍ വാങ്ങിയേക്കുമെന്ന് പഠനം

ഈ വര്‍ഷം നിങ്ങളുടെ പഴയ കാര്‍ മാറ്റി പുതിയത് വാങ്ങുന്നുവോ? ഒന്നര ലക്ഷത്തോളം പേര്‍ ഈ വര്‍ഷം പുതിയ കാറുകള്‍ വാങ്ങിയേക്കുമെന്ന് പഠനം

ഡബ്ലിന്‍:മൂന്നിലൊന്ന് ഐറിഷുകാരും 2016ല്‍ തങ്ങളുടെ നിലവിലുള്ള കാര്‍ മാറ്റി, പുതിയതോ, യൂസഡ് ആയതോ ആയ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഈസിട്രിപ്പ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ആഗോളസാമ്പത്തിക മാന്ദ്യത്തിനു ശേഷം ആദ്യമായി അയര്‍ലണ്ടില്‍ വാഹനവിപണി സാധാരണപോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഇതിന്റെ തെളിവായി 2016ലെ ആദ്യ ആറു മാസങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കാര്‍ വില്‍പ്പനയില്‍ 23% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 161 രജിസ്‌ട്രേഷന്‍ പിരിയഡില്‍ 101,000 കാറുകളാണ് ഇതുവരെ വിറ്റത്. 162 രജിസ്‌ട്രേഷന്‍ പിരിയഡിലും വില്‍പ്പന വര്‍ദ്ധിക്കുമെന്നും, അങ്ങനെ 2008നു ശേഷം ആദ്യമായി രാജ്യത്ത് ഒരു വര്‍ഷം 150,000 കാറുകള്‍ വില്‍ക്കപ്പെടുമെന്നും വിദഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നു.

ഇതില്‍ 14 ശതമാനം പേരും വീട്ടിലേയ്ക്ക് രണ്ടാമതൊരു കാര്‍ കൂടി വാങ്ങുന്നതിനെ കുറിച്ചയാണ് ആലോചിക്കുന്നത്.31 ശതമാനം പേരാകട്ടെ നിലവില്‍ ഉള്ളതിനേക്കാള്‍ ഇത്തിരികൂടി വലിയ കാര്‍ വാങ്ങണം എന്നാഗ്രഹിക്കുന്നവരാണ്.

ഒന്നര ലക്ഷത്തോളം പേര്‍ ഈ വര്‍ഷം പുതിയ കാറുകള്‍ രജിസ്റ്റര്‍ ചെയ്യും എന്നാണ് അധികൃതരുടെ പ്രതീക്ഷ.അതേസമയം കാര്‍ മാറ്റുമ്പോള്‍ ടോള്‍ ബില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അല്ലാത്ത പക്ഷം കാറിന്റെ പുതിയ ഉടമയുടെ ബില്ല് ഇപ്പോഴത്തെ ഉടമ തന്നെ അടയ്‌ക്കേണ്ടിവരും. അതിനാല്‍ വില്‍ക്കുന്ന കാറുകളില്‍ തങ്ങളുടെ ടോള്‍ ടാഗ് മറന്നു വയ്ക്കാന്‍ പാടില്ല. മാത്രമല്ല കാറിന്റെ ഉടമ മാറിക്കഴിഞ്ഞാല്‍ ടോള്‍ അക്കൗണ്ട് ഉടന്‍തന്നെ അപ്‌ഡേറ്റ് ചെയ്യുകയും വേണം.

Scroll To Top