Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ വാഹന വായ്പയെടുക്കുമ്പോള്‍ …

അയര്‍ലണ്ടില്‍ വാഹന വായ്പയെടുക്കുമ്പോള്‍ …

ഗോള്‍വേ:വാഹന വായ്പയെടുക്കുന്നവര്‍ കൂടുതല്‍ ജാഗരൂകരാവണമെന്ന് വിദഗ്ദര്‍.വായ്പയെടുക്കുന്നവര്‍ പലിശയിനത്തില്‍ പണം പാഴാക്കുന്നുവെന്ന് അടുത്തിടെ നടത്തിയ സര്‍വ്വേകള്‍ കണ്ടെത്തിയിരുന്നു.

വോക്‌സ്‌വാഗണ്‍ അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ വാഹന വായ്പയെടുത്തവരില്‍ 27 ശതമാനത്തിനും തങ്ങള്‍ ഏതു പലിശനിരക്കിലാണ് വായ്പയെടുത്തത് എന്നു പോലും അറിയില്ലെന്നു കണ്ടെത്തിയിരുന്നു. പലിശനിരക്കിനെ കുറിച്ച് ബോധ്യമുള്ളവര്‍ പോലും വ്യത്യസ്ത നിരക്കുകളിലാണ് വായ്പയെടുത്തിരിക്കുന്നത്. 21 ശതമാനം 4 ശതമാനത്തിനും 5 ശതമാനത്തിനും ഇടയിലും, 15 ശതമാനം 6 ശതമാനത്തിനും 7 ശതമാനത്തിനും ഇടയിലും പലിശനിരക്കില്‍ വായ്പയെടുത്തു. എട്ടില്‍ ഒരു ഭാഗം മാത്രമാണ് കുറഞ്ഞ നിരക്കായ 2 ശതമാനത്തിനും, 3 ശതമാനത്തിനും ഇടയില്‍ വായ്പയെടുത്തത്.

ഇഗ്‌നിറ്റ് റിസര്‍ച്ചിന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി 1,000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സര്‍വേ നടന്നത്. 17,000 യൂറോ ലോണെടുക്കുമ്പോള്‍ പലിശനിരക്കില്‍ രണ്ടു ശതമാനത്തിന്റെ വര്‍ദ്ധന പോലും ഉപഭോക്താവിന് 340 യൂറോ നഷ്ടപ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് ഡെപ്യൂട്ടി ചെയര്‍മാന്‍ മൈക്കല്‍ കില്‍കോയിന്‍ പറയുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഉപഭോക്താക്കാള്‍ തങ്ങളുടെ പണം പാഴാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോണെടുക്കുന്നവര്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പരിശോധിക്കണമെന്നും, പഴയ വിലപേശല്‍ മാതൃക പോലും അവലംബിക്കണമെന്നും അദ്ദേഹം പറയുന്നു. എല്ലാ കമ്പനികളും പേഴ്‌സണല്‍ കോണ്ടാക്റ്റ് പ്ലാനുകളില്‍(പി സി പി) വര്‍ദ്ധന കൊണ്ടു
വരുവാന്‍ ആലോചിക്കുന്നുവെങ്കിലും, ഉപഭോക്താക്കള്‍ക്ക് സീറോ റ്റു ലോ ഇന്ററസ്റ്റ് ലോണുകള്‍ പോലെയുള്ള മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്.

Scroll To Top