Wednesday December 07, 2016
Latest Updates

കാര്‍ ഇന്‍ഷുറന്‍സ് തുക കുറഞ്ഞത് 300 യൂറോയെങ്കിലും വര്‍ദ്ധിപ്പിച്ചതായി സര്‍ക്കാര്‍ 

കാര്‍ ഇന്‍ഷുറന്‍സ് തുക കുറഞ്ഞത് 300 യൂറോയെങ്കിലും വര്‍ദ്ധിപ്പിച്ചതായി സര്‍ക്കാര്‍ 

ഡബ്ലിന്‍:കാറുകളുടെ ഇന്‍ഷുറന്‍സ് തുകയില്‍ പ്രതിവര്‍ഷം ചുരുങ്ങിയത് 300 യൂറോയുടെ കൂടി വര്‍ദ്ധനവ് വരുത്തിയതായി ഐറിഷ് പാര്‍ലിമെന്റില്‍ വെളിപ്പെടുത്തല്‍.

പല തവണകളായി നടത്തിയ വര്‍ദ്ധനവിനെ തുടര്‍ന്ന് 400 യൂറോ ഇന്‍ഷുറന്‍സ് അടയ്ക്കുന്ന കാര്‍ ഡ്രൈവര്‍മാര്‍ അടുത്ത വര്‍ഷം മുതല്‍ 700 യൂറോ അടയ്‌ക്കേണ്ടി വരുമെന്ന് ഫിയാന ഫെയില്‍ ഫിനാന്‍സ് വക്താവ് മൈക്കല്‍ മക്ഗ്രാത്തിന്റെ വാദത്തെ മറുപടി നല്കിയ മന്ത്രി ജോണ്‍ ബര്‍ട്ടന്‍ എതിര്‍ത്തില്ല. 

ഇന്ഷുറന്‌സ് തുക കൂടുന്നതതോടെ അപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതെ കോടതിയ്ക്ക് വെളിയില്‍ തീര്‍പ്പാകുന്ന അവസ്ഥ വര്‍ദ്ധിക്കുമെന്ന് ചോദ്യം ഉന്നയിച്ച ടി ഡി ആശങ്ക പ്രകടിപ്പിച്ചു.ഭൂരിഭാഗം ക്ലെയിമുകളും എങ്ങനെയാണ് തീര്‍പ്പാക്കുന്നതെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കേണ്ടതുണ്ടെന്നും വ്യാജ ക്ലെയിമുകള്‍ കൂടി വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ലെയിമുകളെ കുറിച്ചുള്ള സുതാര്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ക്ലെയിം രജിസ്റ്റര്‍ സബ്രദായം ഏര്‍പ്പെടുത്തണമെന്നും മക്ഗ്രാത്ത് പറഞ്ഞു.

ഈ വര്‍ദ്ധനവ് താങ്ങാവുന്നതല്ലെന്നും വാഹന ഉടമകളുടെ ബജറ്റിലും ബിസിനസ് രംഗത്തുപോലും ഇത് കടുത്ത സമ്മര്‍ദമാണ് ചെലുത്താനിടയുണ്ടെന്ന് ഫിയാന ഫെയില്‍ വക്താവ് പറഞ്ഞു. പത്തു വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചിരുന്ന മോട്ടോര്‍ ഇന്‍ഷുറന്‍സ് അഡ്‌വൈസറി ബോര്‍ഡ് ഇന്‍ഷുറന്‍സ് തുക വെട്ടിക്കുറച്ചത് ഇപ്പോള്‍ നവീകരിക്കേണ്ടതുണ്ടെന്ന് മക്ഗ്രാത്ത് അഭിപ്രായപ്പെട്ടു.

Scroll To Top